വേനലിൽ ഉള്ളു കുളിർപ്പിക്കാനും വരുമാനത്തിനും ഇനി സപ്പോട്ടയുണ്ടല്ലോ!

വേനലിൽ ഉള്ളു കുളിർപ്പിക്കാനും വരുമാനത്തിനും മികച്ച സാധ്യതകൾ തരുന്ന പഴവർഗക്കാരനാണ് സപ്പോട്ട. കേരളത്തിൽ മിക്ക വീടുകളിലും നിത്യ കാഴ്ചയാണെങ്കിലും വിപണി മുന്നിൽക്കണ്ടുള്ള സപ്പോട്ട കൃഷി നാട്ടിൽ അത്ര വ്യാപകമല്ല. മഴ നന്നായി ലഭിക്കുന്നതും ചൂടും ഈർപ്പവും കലർന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ്
സപ്പോട്ടയ്ക്ക് ഏറ്റവും അനുയോജ്യം.

വരണ്ട പ്രദേശങ്ങളാണെങ്കിൽ അത് ചെടിയുടെ വളർച്ചയെ ബാധിക്കും. ചെറുപ്രായത്തിൽതന്നെ പൂവ്, കായ് എന്നിവ അധികമായി കൊഴിഞ്ഞു പോകുന്നതാണ് ഇതിന്റെ ലക്ഷണം. താഴ്ചയുള്ളുതും നീർവാർച്ചയുളതുമായ മണ്ണാണ്
സപ്പോട്ടയ്ക്ക് വേണ്ടത്. നദിക്കരയിലെ മണ്ണ് മണൽകലർന്ന എക്കൽമണ്ണ്, ചുവന്ന വെവ്കൽമണ്ണ് മിതമായ കറുത്ത പശിമരാശി മണ്ണ് എന്നിവ സപ്പോട്ട കൃഷിയ്ക്ക് മികച്ചതാണ്.

അധികം ഉയരത്തിലുള്ള സ്ഥലങ്ങളും സപ്പോട്ടയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും മൂന്ന് മീറ്ററിൽ താഴെ നിൽക്കുന്ന സ്ഥലങ്ങളാണ് അഭികാമ്യം. വെളം കെട്ടികിടക്കാത്തതും നല്ല നീർവാർച്ചയുമുള്ള സ്ഥലങ്ങളാണ് സപ്പോട്ട കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. നടാനുദ്ദേശിക്കുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. മഴക്കാലത്തിന് തൊട്ടുമുമ്പായി തൈകൾ നടുന്നതാണ് നല്ലത്.

മരങ്ങൾ തമ്മിലുള്ള ഇടയകലം നിശ്ചയിക്കുന്നത് കൃഷി ചെയ്യുന്ന ഇനത്തിന്റെ ശാഖയുടെ വളർച്ചാരീതി, മണ്ണിന്റെ
ഫലപുഷ്ടി, ഇടവിളകൃഷി എന്നിവയുടെ അടിസ്ഥാനത്തിലാണ്.കൂടുതൽ പടർന്നു പന്തലിക്കുന്ന ഇനങ്ങൾക്ക് കൂടുതൽ ഇടയകലവും വളർച്ചാനിരക്ക് കുറഞ്ഞവയ്ക്ക് ഇടയകലം കുറച്ചും കൊടുക്കാവുന്നതാണ്. ഒട്ടുതൈകളാണ് കൂടുതലായും നടാനായി ഉപയോഗിക്കുക പതിവ്.

Also Read: ചൂടിനോട് ഏറ്റുമുട്ടാൻ ഇരട്ടച്ചങ്കൻ പനനൊങ്ക് തയ്യാർ

Image: google