2018 ൽ കുതിച്ചു കയറാൻ തയ്യാറെടുത്ത് ചെറുധാന്യങ്ങൾ, പ്രതീക്ഷയോടെ അട്ടപ്പാടി

2018 ചെറുധാന്യങ്ങളുടെ (മില്ലെറ്റ്സ്) വർഷമായി ആചരിക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ ഇവ കൃഷി ചെയ്യുന്ന കർഷകർ പ്രതീക്ഷയിലാണ്. പോഷക സമൃദ്ധവും കാലാവസ്ഥാമാറ്റത്തെ അതിജീവിക്കാൻ കഴിവുള്ളതുമായ ഇവയുടെ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് 2018 നെ ചെറുധാന്യങ്ങളുടെ വർഷമായി പ്രഖ്യാപിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വക്കുന്നത്.

ചെധാന്യങ്ങൾ കൂടുതലായി കൃഷി ചെയ്യുന്ന കർണാടകയുടെ അഭ്യർഥന പ്രകാരമാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ചെറുധാന്യങ്ങളുടെ സംസ്കരണവും മൂല്യവർധനയും ഭക്ഷ്യവ്യവസായത്തിലെ മികച്ച വളർച്ചാ മേഖലകളായാണ് വിലയിരുത്തപ്പെടുന്നത്.

കർഷകഉൽപാദക കമ്പനികൾ മാത്രമല്ല ബ്രിട്ടാനിയ, മദർ ഇന്ത്യ, ബിഗ് ബാസ്കറ്റ് തുടങ്ങിയ വമ്പൻ ബ്രാൻഡുകളും ചെറുധാന്യങ്ങളെ അധിഷ്ഠിതമാക്കി ഉൽപന്നങ്ങൾ വികസിപ്പിച്ചുകഴിഞ്ഞു. ചെറുധാന്യങ്ങളുടെ കേന്ദ്രമായി അട്ടപ്പാടിയെ മാറ്റാനുള്ള ഒരുക്കത്തിലാണ് കേരള സർക്കാർ എന്നത് സംസ്ഥാനത്തെ കർഷകർക്ക് പ്രതീക്ഷ നൽകുന്നു.

ചെറുധാന്യങ്ങളുടെ മൂല്യവർധനയ്ക്കും ഉൽപന്ന നിർമാണത്തിനുമുള്ള ശ്രമങ്ങളും ഇതോടൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. സോർഗം, റാഗി, പേൾ മില്ലറ്റ്, ചെറു മില്ലറ്റ്, പ്രോസോ മില്ലറ്റ്, ഫോക്സ്റ്റൈൽ മില്ലറ്റ്, ബാർനാർഡ് മില്ലറ്റ്, കൊഡാ മില്ലറ്റ് എന്നിവയ്ക്കാണ് പ്രധാനമായി ഈ പദ്ധതികളുടെ ഗുണം ലഭിക്കുകയെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Also Read: അലങ്കാരച്ചെടികളിലെ സൗന്ദര്യറാണി ആഫ്രിക്കൻ വയലറ്റ്സിനെ പരിചയപ്പെടാം

Image: pixabay.com