Bt. കോട്ടണ്‍ പേറ്റന്റ് കേസില്‍ മോണ്‍സാന്റോയ്ക്ക് വിജയം

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ Bollgard-II എന്ന പേരിലുള്ള ജനിതകമാറ്റം വരുത്തിയ പരുത്തി വിത്തിന്റെ പൂര്‍ണ്ണാവകാശം ഇനി മുതല്‍ മോണ്‍സാന്റോയുടെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ Mahyco-Monsanto Biotech Ltd (MMBL) നായിരിക്കും.

Read more

സമ്പൂര്‍ണ്ണ ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍; മുഖ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്രസര്‍ക്കുാരും തമ്മില്‍ നടന്ന അഞ്ചാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് സമാധാനപരമായി രാജ്യവ്യാപക ബന്ദ് ആചരിക്കുമെന്ന് സംഘടനകള്‍ അറിയിച്ചത്.

Read more

[ഭാഗം – 1] കാട വളര്‍ത്തലില്‍ ഒരു കൈ നോക്കാം

കാടകൾ എന്ന കാട്ടുപക്ഷികൾ വളർത്തുപക്ഷികളും പിന്നീട് പണം തരും ലാഭപക്ഷികളും ആയി പരിണമിച്ചത് പൗൾട്രി സയൻസിന്റെ ചരിത്രത്തിലെ നീണ്ട ഒരു അദ്ധ്യായമാണ്. “ആയിരം കോഴിക്ക് അരക്കാട”യെന്ന പഴമൊഴി വെറും വാക്കല്ല.

Read more

വീട് അടങ്ങുന്ന വെറും പതിനാല് സെന്റ് സ്ഥലത്ത് ഇന്റഗ്രേറ്റഡ് ഫാമൊരുക്കി വീട്ടമ

സ്ഥലപരിമിതിയിൽ കാർഷിക ഇടപെടലുകളിലേക്ക് ഇറങ്ങി വരുവാൻ മടിച്ചു നില്ക്കുന്നവർക്ക് തീർച്ചയായും മാതൃകയാണ് കൃത്യമായ ലക്ഷ്യബോധത്തോടെ വിജയത്തിലെത്തിയ ശശികലയും മേമ്പള്ളി വീട്ടിലെ ഈ കൊച്ചുഫാമും.

Read more

പോത്ത്, എരുമ വളര്‍ത്തല്‍: സംരംഭകരേ, നിങ്ങൾക്കിതാ ഒരു ആദായ”മുറ”

നല്ല വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയും ഏത് പരിസ്ഥിതിക്കും ഇണങ്ങുകയും ചെയ്യുന്നതിനാൽ മാംസോല്‍പ്പാദനത്തിന് വേണ്ടി വളർത്താവുന്ന ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പോത്തിനമാണ് “മുറ”കള്‍.

Read more

കാട്ടുപന്നികൾ ജാഗ്രതൈ; ആനക്കരയിൽ “ഫാം വാച്ച് മാൻ” ഇറങ്ങി!

രാത്രി കാലങ്ങളിൽ സെർച്ച് ലൈറ്റും വിവിധ ശബ്ദങ്ങൾ മുഴക്കിയും, കൃഷിയിടങ്ങളിലെത്തുന്ന പന്നികളെ വിരട്ടിയോടിക്കുന്ന ഈ ഉപകരണം പത്ത് ഏക്കര്‍ വരെയുള്ള വയലുകൾക്ക് സംരക്ഷണ കവചമാകും.

Read more

ഊഷരഭൂമിയെ കതിരണിയിച്ച, 75കാരനായ കർഷകന്റെ കഥ!

കല്ലെടുത്ത് അഞ്ചാൾ പൊക്കത്തിൽ വൻ കുഴിയായി മാറിയ ചെങ്കൽ ക്വാറി വാങ്ങിയപ്പോൾ നാട്ടിലൊരുപാട് പേർ കളിയാക്കിയെങ്കിലും, ശശിന്ദ്രൻ തളര്‍ന്നില്ല. കഠിന പ്രയത്നത്തിലൂടെ ആ ഊഷരഭൂമിയെ അദ്ദേഹം പച്ചപ്പിന്റെ വിഥിയിലേക്ക് വീണ്ടെടുത്തു.

Read more

കോവിഡ് പ്രതിസന്ധി: ചമയം മാറ്റി കിഴങ്ങ് കൃഷിയിലേക്കിറങ്ങി ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ

കോവിഡ് പ്രതിസന്ധിമൂലം നിനച്ചിരിക്കാതെ വരുമാനം നിലയ്ക്കുകയും കുടുംബഗതി താറുമാറാകുകയും ചെയ്തു. ഇന് എന്ത് എന്ന അവസ്ഥയിലെത്തിയെപ്പോഴാണ് തൃശ്ശൂരും പാലക്കാടുമൊക്കെയുള്ള പന്തൽ പണികൾക്കായുള്ള യാത്രകളിൽ, പലയിടങ്ങളിലായ് കണ്ട കൂർക്ക കൃഷി നേർത്ത പ്രതീക്ഷയോടെ മനസ്സിലേക്കെത്തിയത്.

Read more

പൊതുപ്രവർത്തനത്തോടൊപ്പം ലാഭകരമായ ആട് ഫാം; മാതൃകാ കർഷകനായ ഹമീദ് ഇങ്ങനെയാണ്

രണ്ട് ഏക്കറോളമുള്ള പുരയിടത്തിൽ സമ്മിശ്രകൃഷിയാണ് അബ്ദുൾഹമീദ് നടത്തുന്നത്. പശുവും ആടും കോഴികളും താറാവുകളും കൂടാതെ, പറമ്പിലെ വിശാലമായ കുളത്തിലും ടാങ്കുകളിലുമായ് തിലോപ്പിയ, കാർപ്പ് മത്സ്യങ്ങളെയും ഇദ്ദേഹം വളർത്തുന്നു.

Read more

കാലവർഷം കനത്തു; ഡയറിഫാമുകളിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

തണുത്തതും ഈര്‍പ്പമേറിയതുമായ അന്തരീക്ഷം സാംക്രമിക രോഗാണുക്കളും രോഗവാഹകരും പെരുകാന്‍ കാരണമാകും. ശരീരസമ്മര്‍ദ്ദമേറുന്നത് അത്യുൽപാദനമുള്ള സങ്കരയിനം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനിടയാക്കും, ഇത് അവയുടെ ശരീരത്തിലേക്കുള്ള രോഗാണുകളുടെ കടന്നുകയറ്റവും എളുപ്പമാക്കും. പരിപാലനത്തില്‍ ഒരല്‍പ്പം ശാസ്ത്രീയതയും ശ്രദ്ധയും പുലർത്തിയാൽ പശുക്കളിലെ മഴക്കാലരോഗങ്ങള്‍ തടയാം.

Read more

Explainer: എന്തുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു?

കര്‍ഷകവിരുദ്ധമാണ് ഈ ബില്ലുകളെല്ലാം എന്നാണ് കര്‍ഷകസംഘടനകളും പ്രതിപക്ഷവും ഒരുപോലെ ആരോപിക്കുന്നത്. ബില്ലിന്റെ അവതരണത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ (മുഖ്യമായും പഞ്ചാബ്, ഹരിയാന, ദില്ലി എന്നീ സംസ്ഥാനങ്ങളില്‍) കര്‍ഷകര്‍ മാസങ്ങളോളമായി പ്രക്ഷോഭം നടത്തുന്നു.

Read more