അലങ്കാരച്ചെടികളിലെ സൗന്ദര്യറാണി ആഫ്രിക്കൻ വയലറ്റ്സിനെ പരിചയപ്പെടാം

അലങ്കാരച്ചെടികളിലെ സൗന്ദര്യറാണി ആഫ്രിക്കൻ വയലറ്റ്സിനെ പരിചയപ്പെടാം. മനോഹരമായ കുഞ്ഞുപൂക്കളും ഇലകളുംകൊണ്ട് ആരുടേയും മനംകവരുന്ന അലങ്കാരച്ചെടിയാണ്ആഫ്രിക്കൻ വയലറ്റ്സ്. ആഫ്രിക്കയിലെ ടാൻസാനിയയിൽ നിന്നുള്ള ഈ കൊച്ചു സുന്ദരി ഇന്ന് വീട്ടകങ്ങൾ അലങ്കരിക്കുന്നതിൽ മുൻനിരക്കാരിയാണ്.

അധികം ആഴത്തിൽ പോകാത്ത വേരുകളും നീളമില്ലാത്ത ഇലത്തണ്ടും പടർന്നു കയറുന്ന തണ്ടുകളുമാണ് ഇവയ്ക്കുള്ളത്. ഇലകൾ വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ കാണപ്പെടുന്നു. രോമാവൃതവും പച്ചനിറത്തോടു കൂടിയതുമാണ് ഇലകളുടെ മുകൾഭാഗമെങ്കിൽ അടിഭാഗത്തിന് കട്ടികുറഞ്ഞ പച്ചനിറമാണ്.

ഇളംപച്ച നിറത്തിൽ മാംസളമാണ് ഇലത്തണ്ടുകൾ. പത്രകക്ഷത്തിൽ നിന്ന് പുറപ്പെടുന്ന പൂവിൻതണ്ടുകളുടെ അറ്റത്താണ് പൂ മൊട്ടിടുന്നത്. വയലറ്റ് നിറത്തിലോ വകഭേദങ്ങളിലോ ആണ് പൂക്കൾ കണ്ടുവരുന്നത്. വളരുന്ന സാഹചര്യങ്ങളും കാലാവസ്ഥയുമനുസരിച്ച് പൂക്കളുടെ നിറത്തിലും വലുപ്പത്തിലും വ്യത്യാസങ്ങളും കാണാറുണ്ട്.

കേരളത്തിൽ നന്നായി വളരുന്ന ആഫ്രിക്കൻ വയലറ്റ്സ് ഇനങ്ങളാണ് സെയിന്‍റ് പോളിയ ബാലറ്റ്, സെയിന്‍റ് പോളിയ, ബൈസെന്‍റിനിയൽ ട്രെയിൽ, എസ് ടോമീ ലോ, സെയിന്‍റ് പോളിയ ലിറ്റിൽ ഡിലൈറ്റ് എന്നിവ. നേരിട്ടുള്ള സൂര്യപ്രകാശം തട്ടിയാൽ ചെടി കരിഞ്ഞുപോകുമെന്നതിനാൽ ശ്രദ്ധ ആവശ്യമാണ്. പരിചരണരീതി ശരിയല്ലെങ്കിൽ പെട്ടെന്ന് നശിച്ചുപോകുമെന്നതാണ് ആഫ്രിക്കൻ വയലറ്റ്സിന്റെ പ്രധാന ന്യൂനത. അതീവ ശ്രദ്ധയോടെയുള്ള ജലസേചനവും വേണം.

Also Read: “കദളിവാഴക്കയ്യിലിരുന്ന്,” കദളിവാഴ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Image: pixabay.com