കാർഷിക യന്ത്രങ്ങൾക്ക് ധനസഹായം; കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു

കാർഷിക യന്ത്രങ്ങൾക്ക് ധനസഹായം; കാർഷിക വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കേന്ദ്ര പദ്ധതിയായ എസ്.എം.എ.എം 2018-19 കാര്‍ഷിക യന്ത്രവല്‍കരണ സബ്മിഷന്റെ കീഴിലാണ് കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചത്.

ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും അപേക്ഷ നൽകാം. കര്‍ഷകര്‍, കാര്‍ഷിക സേവന സംഘങ്ങള്‍, കൃഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കര്‍ഷക തൊഴിലാളി സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എസ്.സി/എസ്.റ്റി സൊസൈറ്റികള്‍ തുടങ്ങിയവർക്കാണ് അപേക്ഷ നൽകാൻ കഴിയുക.

40 ശതമാനം മുതല്‍ 80 ശതമാനം വരെ നിരക്കില്‍ പരമാവധി 10 ലക്ഷം രൂപയാണ് സബ്‌സിഡി ലഭിക്കുക. ധനസഹായം ലഭിക്കുന്ന കാര്‍ഷിക യന്ത്രങ്ങള്‍, സബ്‌സിഡി മാനദണ്ഡങ്ങള്‍ തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ കൃഷി ഭവനുകള്‍, ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകള്‍, കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, ജില്ലാ കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഈ മാസം 30 നകം അതതു കൃഷിഭവനുകളില്‍ നൽകണം.

Also Read: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോസ്റ്റൽ റെഗുലേഷൻ സോണിന്റെ പരിസ്ഥിതി മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്നുവോ? കേരളത്തിലെ തീരദേശ ആവാസ വ്യവസ്ഥയുടെ ഭാവി

Image: pixabay.com