കാര്‍ഷികസംസ്കാരം കൈമോശം വരാതെ സംരക്ഷിക്കണ്ടേ?

കാര്‍ഷിക സംസ്ക്കാരത്തിന്റെ മൂല്യങ്ങള്‍ തുടരെത്തുടരെ തകര്‍ത്തെറിയപ്പെട്ടുകൊണ്ടിരിക്കുന്ന കലുഷമായമായൊരു വര്‍ത്തമാനകാലത്തിലാണ് നാം ജീവിക്കുന്നത്. അശുദ്ധമാം മണ്ണും വിഷം കലര്‍ത്തിയ ജലവും മലിനമാക്കിയ വായുവും മാത്രമാണ് വരും തലമുറയ്ക്കായി നമുക്ക് കാത്തു വയ്ക്കാനുള്ളത്. സത്യത്തില്‍ എന്താണ് നമുക്ക് കൈമോശം വന്നത്? വിശാലമായ നെല്‍പാടങ്ങല്‍? പായല്‍ വിരിച്ച നാട്ടുകുളങ്ങള്‍? മഴയുടെ വരവറിയിച്ചുകൊണ്ടുള്ള തവളക്കരച്ചില്‍? ഈ നഷ്ടങ്ങള്‍ പലതും അളക്കാന്‍ തലമുറകളുടെ അളവുകോലുകല്‍ മതിയാകില്ലെന്നു വരാം.

Also Read: A Walk on the Sickle’s Edge: When Looking for Farmers in the Union Budget 2018

ധാന്യങ്ങളെല്ലാം കൊള്ളയടിച്ച സായിപ്പന്മാരോട് ഒരു കാരണവര്‍ പണ്ട് പറഞ്ഞത് ഇങ്ങനെയെത്രേ "നിങ്ങള്‍ക്ക് ഞങ്ങളുടെ ധാന്യങ്ങള്‍ കൊള്ളയടിയ്ക്കാം പക്ഷേ ഞങ്ങളുടെ ഞാറ്റുവേലകളെസകൊണ്ടുപോകാനാകില്ലല്ലോ." പൂര്‍വ്വികര്‍ തലമുറകള്‍ക്കായി കാത്തുവച്ച കൃഷിപാഠങ്ങളുണ്ട്. ധാരാളം ഏറ്റക്കുറച്ചിലനുഭവപ്പെടുന്നെങ്കിലും ഭേദപ്പെട്ട കാലാവര്‍ഷവും ഞാറ്റുവേലയുമുണ്ട്. അന്യദേശങ്ങളില്‍ നിന്നും രാസവളവും രാസകീടനാശിനികളും കണക്കില്ലാതെ പ്രയോഗിക്കുകയും വിഷാംശമേറിയ രാസസംരക്ഷണോപാധികള്‍ കുത്തിവെക്കുകയും ചെയ്ത പച്ചക്കറികളും പഴവര്‍ഗങ്ങളും കാത്തിരിക്കുന്ന പ്രേരണയില്‍ നിന്നല്പം മാറിനിന്ന് മൂല്യാധിഷ്ടിതമായ കാര്‍ഷിക സംസ്കാരത്തിലേക്ക് തിരിച്ചു നടക്കുന്നതിന്റെ ഭാഗമായി ചെടികള്‍ നടാന്‍ ഉത്സാഹം കാണിക്കുകയും അവയെ സംരക്ഷിക്കാനും പരിപാലിക്കാനും മുന്‍കൈയ്യെടുക്കുകയും ജൈവകൃഷിരീതിക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന തരത്തിലേക്ക് നമ്മുടെ സമൂഹം മാറി വരേണ്ടതുണ്ട്. പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുന്ന നമ്മുടെ തനതായ കാര്‍ഷികസംസ്കൃതിയെ തിരിച്ചുപിടിക്കുന്നതിന് അത് ശരിയായ തുടക്കമായി മാറിയേക്കാം.

സുജീഷ് സുരേന്ദ്രന്‍