“കദളിവാഴക്കയ്യിലിരുന്ന്,” കദളിവാഴ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

“കദളിവാഴക്കയ്യിലിരുന്ന്,” കദളിവാഴ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനാൽ വിപണിയിൽ എന്നും താരമായി നിൽക്കുന്ന പഴവർഗമാണ് കദളിവാഴ. വിപണി അറിയാവുന്ന കർഷകർക്ക് എന്നും നല്ല സാമ്പത്തിക നേട്ടം കദളിവാഴ കൃഷി നേടിക്കൊടുക്കാറുണ്ട്.

സാധാരണ വാഴയിനങ്ങള്‍ കൃഷി ചെയ്യുന്നതുപോലെ തന്നെയാണ് കദളി വാഴകൃഷിയും. ചപ്പുചവറുകളും ചാണകപ്പൊടിയും മറ്റിതര ജൈവവളങ്ങളും ആവശ്യാനുസരണം ചേര്‍ത്തു കൊടുക്കാവുന്നതാണ്. രാസവളങ്ങള്‍ രാസവളം കൂടുതലായാല്‍ നാക്കടപ്പ് പോലെയുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനാൽ ശ്രദ്ധിക്കണം.

എന്നാൽ പലപ്പോഴും വിപണികളിൽ എത്തിക്കാനാകാതെ പ്രാദേശിക വിപണികളിൽ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴുവാക്കുകയാണ് കർഷകരുടെ പതിവ്. മിക്കവരും അതോടെ കദളി കൃഷി നിർത്തുകയും ചെയ്യും.
വിൽപ്പനയ്ക്ക് പ്രയാസം നേരിടുമ്പോൾ കദളിവാഴപ്പഴം ഉണക്കിയെടുക്കാം. ഉണങ്ങിയ വാഴപ്പഴങ്ങളില്‍ ഏറ്റവും രുചിയുള്ളത് കദളിപ്പഴത്തിനാണ്.

നന്നായി പഴുത്ത വാഴപ്പഴം തൊലികളഞ്ഞ് നടുവേ കീറി ട്രേകളില്‍ നിരത്തി വെയിലത്തുവച്ച് ഉണക്കിയെടുക്കാം. ദിവസവും തിരിച്ചും മറിച്ചും വെക്കാൻ ശ്രദ്ധിക്കണം. വലിയതോതിൽ ചെയ്യാനാണെങ്കിൽ നല്ല ഡ്രയറുകളാണ് അനുയോജ്യം.

നന്നായി ഉണങ്ങിയ വാഴപ്പഴം കാറ്റു കയറാത്ത വിധത്തില്‍ ടിന്നിലാക്കി അടച്ചു സൂക്ഷിക്കുകയോ അതു മല്ലങ്കില്‍ ചില്ലുഭരണിയിലാക്കി മുകളില്‍ തേനോ ശര്‍ക്കര പാനി യോ നികക്കെ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. വട്ടയപ്പം, കേക്ക് മുതലായവ ഉണ്ടാക്കുമ്പോള്‍ ഇതര ഡ്രൈഫ്രൂട്ട്‌സിന് പകരമായി ഉണക്കവാഴപ്പഴം നുറുക്കി ചേര്‍ക്കാവുന്നതാണ്.

Also Read: മുന്തിരിത്തക്കാളി, തക്കാളിയ്ക്ക് ഒരു പകരക്കാരി; ഒപ്പം വരുമാനവും അലങ്കാരവും

Image: pixabay.com