ഏറ്റവും കൂടുതൽ തരിശുനിലം കൃഷിയോഗ്യമാക്കുന്ന പഞ്ചായത്തിന് 15 ലക്ഷത്തിന്റെ പുരസ്കാരവുമായി കൃഷി വകുപ്പ്

ഏറ്റവും കൂടുതൽ തരിശുനിലം കൃഷിയോഗ്യമാക്കുന്ന പഞ്ചായത്തിന് 15 ലക്ഷത്തിന്റെ പുരസ്കാരവുമായി കൃഷി വകുപ്പ്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷം രൂപയും ഏഴു ലക്ഷം രൂപയും വീതം സമ്മാനങ്ങളുമുണ്ട്. മികച്ച ഒന്നും രണ്ടും നഗരസഭകൾക്ക് യഥാക്രമം 10 ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപയും നൽകും.

നഗരപ്രദേശങ്ങളിലെ മികച്ച പദ്ധതിയധിഷ്ഠിത കൃഷിക്ക് ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 20,000 രൂപയും ലഭിക്കും. നെല്ല്, പച്ചക്കറി, വാഴ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയ വിളകളുടെ തരിശുനില കൃഷിയാണ് പുരസ്കാരത്തിന് പരിഗണിക്കുക. തരിശുനിലങ്ങളിൽ നെല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്യാൻ ഹെക്ടറിന് 25,000 രൂപ കർഷകനും 5,000 രൂപ ഭൂവുടമയ്ക്കും ധനസഹായം ലഭിക്കും.

നഗരപ്രദേശങ്ങളിൽ നെൽകൃഷി, കരനെൽകൃഷി എന്നിവയ്ക്കായുള്ള സഹായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും പദ്ധതി സമർപ്പിക്കാം. ഒരു ഹെക്ടർ പ്രദേശത്തെങ്കിലും കൃഷി ചെയ്യണം. ഒരു ലക്ഷം രൂപവരെയാണ് സഹായം ലഭിക്കുക.

Also Read: കരിമീൻ വിത്തുൽപാദന രംഗത്ത് സംരംഭകർക്ക് സൗജന്യ പരീശീലവുമായി കൃഷി വിജ്ഞാന കേന്ദ്രം; ഇപ്പോൾ അപേക്ഷിക്കാം