മത്സ്യാവശിഷ്ടങ്ങൾ വലിച്ചെറിയല്ലേ! നഷ്ടമാക്കുന്നത് ഒന്നാന്തരം ജൈവവളം
മത്സ്യാവശിഷ്ടങ്ങൾ വലിച്ചെറിയല്ലേ! നഷ്ടമാക്കുന്നത് ഒന്നാന്തരം ജൈവവളം. ജൈവവളം പണം കൊടുത്ത് വാങ്ങിക്കാതെ വീട്ടില്‍ തന്നെ ഉണ്ടാക്കാനുള്ള അവസരമാണ് മത്സ്യാവശിഷ്ടങ്ങൾ ഒരുക്കുന്നത്. സാധാരണ വീടുകളിൽ വെറുതെ കളയുന്ന മത്സ്യാവശിഷ്ടങ്ങള്‍ ഫോര്‍മിക് ആസിഡുമായി കലര്‍ത്തിയശേഷം ചകിരി മിശ്രിതവുമായി ചേര്‍ത്തു പൊടിച്ചാണ് ജൈവവളം ഉണ്ടാക്കുന്നത്.
കൊച്ചി പനങ്ങാട്ടെ കേരള ഫിഷറീസ്, സമുദ്രപഠന സര്‍വകലാശാലയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മത്സ്യസംസ്കരണശാലകള്‍ ദിവസവും ആയിരക്കണക്കിന് ടണ്‍ ഖരമാലിന്യങ്ങളാണ് പുറംതള്ളുന്നത്. ഖരമാലിന്യത്തില്‍ 70 ശതമാനവും മറ്റു മാലിന്യങ്ങള്‍ക്കൊപ്പം നശിപ്പിക്കുകയോ ഒഴിഞ്ഞ സ്ഥലത്ത് തള്ളുകയോ ചെയ്യുന്നു. ദ്രവമാലിന്യം മിക്കപ്പോഴും സമീപത്തെ തോടുകളിലും പുഴകളിലും ഒഴുകിയെത്തി പരിസര മലിനീകരണത്തിനും നാട്ടുകാരുടെ എതിർപ്പിനും കാരണമാകുന്നു.
ഈ സാഹചര്യത്തിലാണ് മത്സ്യസംസ്കരണ ശാലകളില്‍നിന്ന് പുറംന്തള്ളുന്ന അവശിഷ്ടങ്ങളെ ജൈവ വളമാക്കി മാറ്റാനുള്ള ഈ വിദ്യ ശ്രദ്ധേയമാകുന്നത്. കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് മത്സ്യാവശിഷ്ടങ്ങളില്‍ നിന്ന് ജൈവ വളമോ, കീടനാശിനിയോ നിര്‍മ്മിക്കാമെന്നതിനാൽ ഇത് വീടുകളിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. വളരെ കുറഞ്ഞ നിക്ഷേപത്തില്‍ മത്സ്യമാലിന്യത്തില്‍ നിന്നു നിർമിക്കുന്ന വളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയിൽ 20 മുതൽ 30 ശതമാനംവരെ അധികം വിളവ് ലഭിച്ചതായി കർഷകരും സാക്ഷ്യപ്പെടുത്തുന്നു.
Also Read: വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക പദവി നേടുന്നതിനുള്ള നടപടി ഉടനെന്ന് കൃഷി മന്ത്രി
Image: pixabay.com
Latest posts by Mannira News Desk (see all)
- Bt. കോട്ടണ്‍ പേറ്റന്റ് കേസില്മോണ്സാന്റോയ്ക്ക് വിജയം - January 8, 2019
- കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം - August 13, 2018
- മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ നടപടി; കൃഷി ഉദ്യോഗസ്ഥരോട് അവധി ദിവസങ്ങളിൽ പ്രവർത്തനസജ്ജരായിരിക്കണമെന്ന് കൃഷി മന്ത്രി - August 13, 2018