നാശത്തിന്റെ വക്കിൽ കല്ലുമ്മക്കായ കൃഷി; ആവശ്യം അടിയന്തിര നടപടികൾ

നാശത്തിന്റെ വക്കിൽ കല്ലുമ്മക്കായ കൃഷി; ആവശ്യം അടിയന്തിര നടപടികളാണെന്ന് അവശേഷിക്കുന്ന കർഷകർ പറയുന്നു. കല്ലുമ്മക്കായ കൃഷിയുടെ കഷ്ടകാലത്തിന് പ്രധാന കാരണം പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലാണെന്ന് ഈ രംഗത്തെ വിദഗ്ദരും പറയുന്നു. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കായലിലെ മലിനീകരണവും കല്ലുമ്മക്കായ തുടര്‍ച്ചയായി കൃഷി ചെയ്യുന്നതും കൃഷിയെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിരുന്നു.

സ്റ്റേജ് എന്നു വിളിക്കുന്ന വിവിധ കൂട്ടങ്ങളായാണ് കല്ലമ്മക്കായ കൃഷി ചെയ്യുന്നത്. വടക്കൻ കേരളത്തിലെ പ്രമുഖ കല്ലുമ്മക്കായ കൃഷി മേഖലയായ കവ്വായി കയലില്‍ ഇത്തരം നിരവധി സ്റ്റേജുകളുണ്ട്. തുടര്‍ച്ചയായുള്ള കൃഷി കയലിലെ വെള്ളത്തിന്റെ ഘടനയെ ബാധിക്കുകയും താപനില കൃമാതിതമായി ഉയരുകയും ചെയ്യുന്നത് കൃഷിയെ ദോഷകരമായി ബാധിക്കുകയാണെന്ന് പഠനത്തിൽ പറയുന്നു.

ഇടവിട്ടുള്ള വര്‍ഷങ്ങളില്‍ മാത്രം കൃഷി എന്നതാണ് ഒരു പോംവഴിയായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നതെങ്കിലും ആ ആശയം ഇതുവരേയും നടപ്പിലായില്ല. കവ്വായി കായലിലെ ടൂറിസത്തിന്റെ വളര്‍ച്ചയും കല്ലുമ്മക്കായ കര്‍ഷകരുടെ ദുരവസ്ഥയുടെ ആഴം കൂട്ടുന്നു. കായലില്‍ വളരുന്ന മുരു പോലുള്ള ജീവികളാണ് മറ്റൊരു വെല്ലിവിളി. കല്ലുമ്മക്കായ കൃഷിയെ രക്ഷിക്കാനുള്ള അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ അധികം വൈകാതെ ഈ കൃഷി ഇല്ലാതാകുമെന്ന് കർഷകർ പറയുന്നു.

Also Read: ബസുമതി അരി ഇന്ത്യയ്ക്ക് ഒരു വർഷം നേടിത്തരുന്നത് 18,000 കോടി രൂപ

Image: Facebook