ഇറച്ചിക്കോഴികളും ഗിബൽസ്യൻ നുണകളും (ഭാഗം ഒന്ന്) – ഡോ. മറിയ ലിസ മാത്യൂ എഴുതുന്നു.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു കൂട്ടം പാവം പക്ഷികളാണ് ഇറച്ചിക്കോഴികൾ; ആർക്കും കൊട്ടാവുന്ന ചെണ്ട.

കഥയറിയാതെ ആട്ടം കാണുന്ന പലരും ഇവരോട് കടക്കു പുറത്ത് പറഞ്ഞു. ചിലർ മനപ്രയാസത്തോടെ കഴിക്കുന്നു.

കൊച്ചു പെണ്‍കുട്ടികൾക്ക് ഇറച്ചി കഴിക്കുന്നതില്‍ വിലക്ക്. നിരപരാധികളായ കോഴി കർഷകർ പ്രതിക്കുട്ടിൽ. പറഞ്ഞു പറഞ്ഞു പതിഞ്ഞു പോയ ഗിബല്യസ്യൻ നുണകൾ.

Loading…

നുണ ഒന്ന്:

ഇറച്ചിക്കോഴികൾക്ക് ഹോര്‍മോണ്, ആന്റിബയോട്ടിക്ക്, Arsenic, മന്തിന്റെ രക്തം, മറ്റു വിഷ വസ്തുക്കൾ കുത്തിവയ്ക്കുന്നത് കൊണ്ടാണ് കോഴികൾ 40 ദിവസം കൊണ്ട് 2 കിലോ തുക്കം വയ്ക്കുന്നത്.

സത്യം:

ഒരു നവജാത ശിശുവിനെപ്പോലെ ഏറെ പരിചരണം ആവശ്യമുള്ള ഒന്നാണ് ഇറച്ചിക്കോഴികൾ. മേൽ സൂചിപ്പിച്ച വസ്തുക്കൾ അതിന്റെ കുഞ്ഞു ശരീരം താങ്ങില്ല.

50 വർഷം മുമ്പ് മൂന്ന് മാസം കൊണ്ട് ഒന്നരക്കിലോ തുക്കം വച്ചിരുന്ന ഇറച്ചിക്കോഴികൾ ഇന്ന് 40 ദിവസം കൊണ്ട് രണ്ട് കിലോ തുക്കം വയ്ക്കുന്നത് നിരന്തരം നടക്കുന്ന സെലക്ടീവ് ബ്രീഡിംഗ് (Selective Breeding) കൊണ്ടാണ്.

ഒപ്പം ഇവയ്ക്കു നൽകുന്നത് വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ Protein, Carbohydrate, Fat, Vitamins, Minerals എന്നിവ അടങ്ങിയ സമീകൃത ആഹാരമാണ്.

കൂടാതെ തന്നെ, കഠിനമായ ചുട്, തണുപ്പ്, മഴ, കാറ്റ് മുതലായവയിൽ നിന്നെല്ലാം സംരക്ഷണം നൽകി മറ്റ് ക്ലേശങ്ങളൊന്നും കൂടാതെ ഒരു നവജാത ശിശുവിനെപ്പോലെ പരിചരണം ലഭിച്ചു സുഖമുള്ള അന്തരീക്ഷത്തിലാണിവര്‍ വളരുന്നത്.

(പ്രസ്തുത വിഷയത്തില്‍ ഡോ. മറിയ ലിസ മാത്യൂ ഫേസ്ബുക്കില്‍ അവതരിപ്പിച്ച വീഡിയോ ബ്ലോഗ് കാണാം.)

Dr. Maria Liza Mathew

Veterinary Doctor Retd. Joint Director, Department of Animal Husbandry Government of Kerala.