കാഷ്യു കോർപ്പറേഷന്റെ ഫാക്ടറികൾ ഈ മാസം 26 ന് തുറക്കും; നാടൻ തോട്ടണ്ടി സംഭരിക്കാൻ കോർപ്പറേഷൻ

കാഷ്യു കോർപ്പറേഷന്റെ ഫാക്ടറികൾ ഈ മാസം 26 ന് തുറക്കും; നാടൻ തോട്ടണ്ടി സംഭരിക്കാൻ കോർപ്പറേഷൻ. ചരിത്രത്തിൽ ആദ്യമായാണ് നാടൻ തോട്ടണ്ടിയുടെ സംഭരണം ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് പൊതുമേഖലാ സ്ഥാപനങളുടെ കശുമാവ് ഫാമിലെ തോട്ടണ്ടി കാഷ്യുകോർപ്പറേഷനും കാപ്പക്സിനും ലഭിക്കുന്നത്.

150 ഗ്രേഡ് മുതലുള്ള തോട്ടണ്ടിയാണ് കൂടുതലും ലഭിക്കുന്നത്. ഒരിടവേളക്കു ശേഷം വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിന്റെ ആവേശത്തിലാണ് തൊഴിലാളികൾ. സ്ഥിരമായി കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ നൽകുക എന്ന ഇടതു സർക്കാർ പ്രഖ്യാപിത നയം നടപ്പിലാകുന്നതിന്റെ ഭാഗമായി കശുവണ്ടി സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ലക്ഷകണക്കിന് കശുമാവിൻ തൈകളാണ് സംസ്ഥാനമെങും വിതരണം ചെയ്തത്.

അടുത്ത മൂന്ന് വർഷം കഴിയുമ്പോൾ കോർപ്പറേഷന് വിദേശ തോട്ടണ്ടിയെ ആശ്രയിക്കാതെ ഫാക്ടറികൾ പ്രവർത്തിപ്പിക്കാനുള്ള നാടൻ തോട്ടണ്ടി അഭ്യന്തരമായി തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. പൊതുമേഖലാ എസ്റ്റേറ്റുകളിലും ചില സ്വകാര്യ എസ്റ്റേറ്റികളും കശുമാവ് കൃഷി തുടങ്ങിയതും ഈ മേഖലയിൽ നല്ലകാലം വരുന്നതിന്റെ സൂചനയാണ്.

Also Read: ഉള്ള സ്ഥലം കൊണ്ട് ഓണം പോലെ! നഗരങ്ങളിലെ കൃഷി പ്രേമികൾക്കായി മട്ടുപാവ് കൃഷി

Image: pixabay.com