കാലിത്തീറ്റ: പാലക്കാട് – തിരുവനന്തപുരം റൂട്ടില്‍ എവിടെയും ആവശ്യാനുസരണം

മൃഗപരിപാലനത്തിലും വളര്‍ത്തുപക്ഷി വ്യവസായത്തിലും കേരളത്തിലെ കര്‍ഷകര്‍ ഒരുപോലെ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്  തീറ്റ ലഭ്യത. സഹകരണ സംരംഭങ്ങളിലൂടെയും സ്വകാര്യ വ്യക്തികളിലൂടെയും കമ്പോളത്തിലൂടെയും നിലവില്‍ ലഭ്യമാക്കുന്ന തീറ്റ പലപ്പോഴും കര്‍ഷകരുടെ വരുവ് ചെലവ് കണക്കുകളില്‍ ആഘാതം സൃഷ്ടിക്കലാണ് പതിവ്. അതോടൊപ്പം തന്നെ എളുപ്പത്തിലുള്ള അവയുടെ ലഭ്യതയും പലപ്പോഴും ചോദ്യചിഹ്നമാണ്. ചെറുകിട ഫാമുകള്‍ നടത്തുന്നവരാണ് പ്രതിസന്ധി നേരിടുന്നതിലേറെപ്പേരും. പാലക്കാട് നിന്നും തിരുവനന്തപുരം വരെ തീറ്റ ആവശ്യാനുസരണം കര്‍ഷകരിലേക്കെത്തിക്കുന്ന ഒരു സ്വകാര്യ സംരംഭം എത്രത്തോളം പ്രയോജനകരമായിരിക്കും?

നാല്‍ക്കാലികള്‍ക്കുള്ള തീറ്റയായ ചോളം, ചോളത്തവിട്, സോയ തവിട്, ഉഴുന്ന് തവിട്, സൈലേജ്, ഗോതമ്പ് തവിട് തുടങ്ങിയവ കുറഞ്ഞ കമ്പോള വിലയില്‍ കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംരംഭം പാലക്കാട് സ്വദേശിയായ മനോജ് പേയാടന്‍ എന്ന വ്യക്തിയാണ് ആരംഭിക്കുന്നത്.

  • പാലക്കാട് – തൃശ്ശൂര്‍ – അങ്കമാലി – മൂവാറ്റുപുഴ – കോട്ടയം – തിരുവനന്തപുരം;
  • എറണാകുളം – ആലപ്പുഴ – കൊല്ലം – തിരുവനന്തപുരം

എന്നിങ്ങനെ രണ്ട് ഗതാഗത വഴികളിലൂടെയാണ് കര്‍ഷകര്‍ക്ക് കാലിത്തീറ്റ ലഭ്യമാക്കുക.

ആവശ്യമായ കര്‍ഷകര്‍ക്ക് മനോജുമായി നേരിട്ട് ബന്ധപ്പെട്ട് കാലിത്തീറ്റയ്ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണെന്ന് മനോജ് വ്യക്തമാക്കുന്നു. മനോജുമായി ബന്ധപ്പെടേണ്ട നമ്പർ 9349314884.

(വിവരങ്ങള്‍ മനോജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തില്‍.)

Also Read: മൃഗസംരക്ഷണമേഖലയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ തീറ്റക്രമം