ച​ന്ദ്രനിൽ ഉരുളക്കിഴങ്ങും കാ​ബേജും ക​ടുകും കൃഷി ചെയ്യാനൊരുങ്ങി ചൈനക്കാർ

ച​ന്ദ്രനിൽ ഉരുളക്കിഴങ്ങും കാ​ബേജും ക​ടുകും കൃഷി ചെയ്യാനൊരുങ്ങി ചൈനക്കാർ. ച​ന്ദ്ര​നി​ലേ​ക്ക്​ ഉ​രു​ള​ക്കി​ഴ​ങ്ങ്​ വി​ത്തു​ക​ളും പു​ഷ്​​പി​ക്കു​ന്ന സ​സ്യ​ത്തൈ​ക​ളും പ​ട്ടു​നൂ​ൽ​പ്പു​ഴു​വിന്റെ മു​ട്ട​കളും എ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ചൈ​നയെന്നാണ് റിപ്പോർട്ടുകൾ. ഈ ​വ​ർഷം അവസാനത്തോടെ ചെ​യ്​​ഞ്ച്​ ഫോ​ർ ലൂ​ണാ​ർ എ​ന്ന പേ​ട​ക​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പെ​ട്ടി​യി​ല​ട​ച്ച്​ ഇ​വ കൊ​ണ്ടു​പോ​കാ​നാ​ണ്​ പദ്ധതി.

കാ​ബേ​ജ്, ക​ടു​ക്​ മുതലായവ ച​ന്ദ്രന്റെ ഉപരിതലത്തിൽ കൃഷി ചെയ്യാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. ച​ന്ദ്ര​നി​ലെ ആ​ദ്യ കാർഷിക പ​രീ​ക്ഷ​ണ​മാ​കും അ​ത്. അ​ലു​മി​നി​യം കൊ​ണ്ട്​ നി​ർ​മി​ച്ച സി​ലി​ണ്ട​ർ രൂ​പ​ത്തി​ലു​ള്ള ടി​ന്നി​ന്​ 18 സെ.​മീ നീ​ളവും 16 സെ.​മീ വ്യാ​സ​വു​മു​ണ്ടാ​കും. മൂ​ന്നു കി. ​ഗ്രാം ആ​ണ്​ അ​തി​​ന്റെ ഭാ​രം. ടി​ന്നി​ൽ വെ​ള്ള​വും പോ​ഷ​ക​വ​സ്​​തു​ക്ക​ളും വാ​യു​വും ചെ​റു കാ​മ​റ​യും വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന ഉ​പ​ക​ര​ണ​വും നിറയ്ക്കും.

ഭൂ​മി​യി​ൽ നി​ന്ന്​ 3,80,000 കി.​മീ അ​ക​ലെ​യാണെങ്കിലും, അന്തരീക്ഷ വായുവില്ലാത്തതിന്റെ വെല്ലുവിളികൾ ഉണ്ടെങ്കിലും ച​ന്ദ്ര​നി​ൽ ചെ​ടി​ക​ൾ വ​ള​രു​മെ​ന്നു തന്നെയാ​ണ്​ ചൈ​നീ​സ്​ ഗ​വേ​ഷ​ക​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ചെ​ടി​ക​ൾ വ​ള​രു​ന്ന​തി​​ന്റെ ഓ​രോ ഘ​ട്ട​വും കാ​മ​റ ഒ​പ്പി​യെ​ടു​ത്ത്​ വി​വ​ര​ങ്ങ​ൾ സെ​ൻ​സ​ർ വ​ഴി ഭൂ​മി​യി​ലേ​ക്ക​യ​ക്കും.

Also Read: അടുക്കളത്തോട്ടത്തിൽ മുള്ളങ്കിയില്ലേ? മുള്ളങ്കി കൃഷിയുടെ സൂത്രങ്ങൾ അറിയാം

Image: pixabay.com