ജമന്തി കൃഷി സിമ്പിളാണ്; ജമന്തി എണ്ണ പവർഫുള്ളാണ്; ജമന്തിപ്പൂ കൃഷിയെക്കുറിച്ച്

ജമന്തി കൃഷി സിമ്പിളാണ്; ജമന്തി എണ്ണ പവർഫുള്ളാണ്; ജമന്തിപ്പൂ കൃഷിയെക്കുറിച്ച് അറിയാം. എളുപ്പത്തിൽ കൃഷി ചെയ്യാമെന്നതും ഏതു കാലാവസ്ഥയിലും വളരുമെന്നതുമാണ് ജമന്തിക്ക് പൂക്കൃഷിക്കാർക്കിടയിൽ കൂടുതല്‍ പ്രചാരം കിട്ടാൻ കാരണം.

അതോടൊപ്പം തന്നെ പ്രധാനമാണ് ജമന്തി എണ്ണയുടെ ഔഷധ ഗുണങ്ങളും. ജമന്തിപ്പൂവിന്റെ ദളങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ ചര്‍മ്മത്തിന് ആരോഗ്യവും, ചര്‍മ്മരോഗങ്ങൾക്ക് ശമനവും നൽകുന്നു. മുറിവുകൾ ഉണക്കാനും മാംസപേശികളിലെ ഉളുക്കും ചതവും നീരും മാറാനും ജമന്തി എണ്ണ തടവുന്നത് നല്ലതാണ്.

ചർമ്മരോഗങ്ങളായ സോറിയാസിസ്, ഡെർമാറ്റിറ്റ്സ്, എക്സെമ തുടങ്ങിയവയ്ക്ക് പ്രതിവിധികൂടിയാണ് ജമന്തി എണ്ണ. പൊട്ടിയതും വരണ്ടതുമായ ചർമ്മം മൃദുലവും കോമളവുമാക്കി മാറ്റാനും ജമന്തി എണ്ണയ്ക്ക് കഴിവുണ്ട്.
വെരികോസ് വെയിൻ, ചിൽബ്ലയിൻസ്,കാലിലെ അൾസർ എന്നിവയുടെ ചികിത്സയ്ക്കും ജമന്തി എണ്ണ ഉപയോഗിക്കാറുണ്ട്.

ചെറിയ മുറിവുകൾ, അത്‌ലറ്റിക് ഫൂട്ട്, മുഖക്കുരു തുടങ്ങിയവയ്ക്കും ഈ എണ്ണ പ്രയോഗിക്കാം. കൂടാതെ യി വയറുവേദന, മലബന്ധം, ഉദരരോഗങ്ങൾ എന്നിവയ്ക്ക് പഴമക്കാർ ഉപയോഗിച്ചിരുന്നതും ജമന്തി എണ്ണ തന്നെ. പിത്താശയ രോഗങ്ങൾക്കും കരള്‍ രോഗങ്ങള്‍ക്കും ജമന്തി എണ്ണ ഉത്തമമാണെന്ന് പഴമക്കാർ പറയുന്നു.

Also Read: ജോസ് ഗിരിയിലെ അനിൽ നട്ടുവളർത്തിയ കാടും കാട്ടിലെ പഴങ്ങളും; പ്രകൃതിയുമായുള്ള 6 വർഷത്തെ പ്രണയത്തിന്റെ കഥ

Image: pexels.com