കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുമ്പിൽ; കാർഷിക വരുമാനത്തിൽ കുറവുണ്ടാകുമെന്ന് എ​ച്ച്എ​സ്ബി​സി പഠനം

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുമ്പിൽ; കാർഷിക വരുമാനത്തിൽ കുറവുണ്ടാകുമെന്ന് എ​ച്ച്എ​സ്ബി​സി പഠനം. കാലാസ്ഥാ വ്യതിയാനം ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യിലാണ് ഇ​ന്ത്യ മു​ൻ​നി​ര​യി​ൽ സ്ഥാനം പിടിച്ചത്. 67 രാ​ജ്യ​ങ്ങ​ളി​ൽ പഠനം നടത്തി എ​ച്ച്എ​സ്ബി​സി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ കണ്ടെത്തൽ.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ൽ വ​ൻ ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജ​ല​ല​ഭ്യ​ത കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ഇ​ത് താ​പ​നി​ല ഉ​യ​രാ​നും മ​ഴ കു​റ​യാ​നും ഇ​ട​യാ​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണു പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.

പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങളും ഇന്ത്യക്കൊപ്പം മുൻനിരയിൽ ഇടംനേടി. ഈ രാജ്യങ്ങളിൽ കൊ​ടു​ങ്കാ​റ്റ്, വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ​വ കർഷകർക്ക് ഭീഷണിയാകുമെന്നും റിപ്പോർട്ട് പറയുന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ നേ​രി​ടു​ന്ന​തി​ൽ ഏ​റ്റ​വും കു​റ​വ് മു​ൻ​ക​രു​ത​ലു​ള്ള രാ​ജ്യ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പാ​ക്കി​സ്ഥാ​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഒ​മാ​ൻ, ശ്രീ​ല​ങ്ക, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, കെ​നി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പു​ണ്ട്.

Also Read: വയനാടിന് പ്രത്യേക കാർഷിക മേഖലാ പദവി; 4 വർഷം കൊണ്ട് വൻ കാർഷിക വികസനത്തിന് പദ്ധതി

Image: pixabay.com