വിലയിടിവും രോഗബാധയും; കൊക്കോ കർഷകർ കൃഷി ഉപേക്ഷിക്കുന്നു

വിലയിടിവും രോഗബാധയും മൂലം വലഞ്ഞ കൊക്കോ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. കുമിള്‍ശല്യവും കമ്പ് ഉണങ്ങല്‍, തണ്ട് തുരപ്പന്‍, കായ്ചീയല്‍ തുടങ്ങിയ രോഗങ്ങളും മൂലം പൊറുതിമുട്ടിയ കൊക്കോ കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റ് വിളകളിലേക്ക് തിരിയുകയാണെന്നാണ് റിപ്പോർട്ടുകൾ. പൂവുണ്ടാകുന്ന സമയത്തെ താളം തെറ്റിയ കാലാവസ്ഥ പൂക്കൾ കൊഴിയാനും കാരണമാകുന്നു.

വിലയിടിവാണ് കർഷകരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം. രു കിലോ ഉണങ്ങിയ കൊക്കോയ്ക്ക് കഴിഞ്ഞ വര്‍ഷം 190 രൂപവരെ ലഭിച്ചിരുന്നത് ഈ വര്‍ഷം 150 ലേക്ക് ഇടിഞ്ഞു. പച്ചകൊക്കോ പരിപ്പിനാകട്ടെ കഴിഞ്ഞ വര്‍ഷം 60 രൂപ ലഭിച്ചപ്പോൾ ഈ വര്‍ഷം പരമാവധി ലഭിക്കുന്നത് 45 രൂപയാണെന്ന് കർഷകർ പറയുന്നു.

കോക്കോയുടെ നല്ലകാലത്ത് കേരളത്തിൽ വ്യാപകമായി കൊക്കോ കൃഷി ചെയ്തിരുന്ന ഹൈറേഞ്ചിലെ കർഷകർ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. കൊക്കോയ്ക്ക് വിപണിയിൽ നല്ല വില ലഭിച്ചിരുന്ന സമയത്ത് ഏക്കര്‍ കണക്കിന് കൊക്കോ കൃഷിയും ആയിരം കിലോവരെ കൊക്കോ പരിപ്പിന്റെ വിൽപ്പനയും ഇവിടെ നടന്നിരുന്നു. എന്നാൽ ഇന്ന് കൊക്കോ കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ യാതൊരു വഴിയും കാണാതെ ഈ വിളയെ കൈയ്യൊഴിയുകയാണ് കർഷകർ.

Also Read: ഇറക്കുമതിയും അന്യസംസ്ഥാന കുരുമുളകിന്റെ വരവും; സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും താഴേക്ക്

Image: pixabay.com