കണിവെള്ളരി പാടങ്ങളിൽ കൊയ്ത്തു കാലം; വിപണിയും വിലയുമില്ലാതെ കർഷകർ

വിഷു സീസൺ അടുത്തെത്തിയതോടെ കണിവെള്ളരി പാടങ്ങളിൽ കൊയ്ത്തു കാലമാണ്. എന്നാൽ വിപണിയും വിലയുമില്ലാതെ കർഷകർ വലയുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കരപ്പുറത്തെ ഇടവിളക്കര്‍ഷകരാണ് കേവലം 10 രൂപയ്ക്ക് ഒരു കിലോ വെള്ളരി വിൽക്കേണ്ടി വരുന്നത്. വിപണിയിൽ കിലോക്ക് 25 മുതല്‍ 30 വരെ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുമ്പോഴാണ് കർഷകരുടെ ഈ ദുർവിധി.

കേവലം 65 ദിവസം കഴിഞ്ഞാല്‍ വെള്ളരി വിളവെടുപ്പ് തുടങ്ങാം എന്നതിനാൽ കർഷകർ ഏറ്റവും കൂടുതൽ ഇടവിളയായി ഉപയോഗിക്കുന്ന പച്ചക്കറിയാണിത്. അധികം ചെലവില്ലാതെ മികച്ച വിളവ് കിട്ടുന്നതിനാൽ വെണ്ണരി കർഷകരുടെ പ്രിയങ്കരിയുമാണ്>എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള വില കുറഞ്ഞ വെള്ളരി വിപണി കീഴ്ടടക്കുന്നതോടെ ഈ കർഷകർക്ക് തങ്ങളുടെ വെള്ളരി വിറ്റഴിക്കാൻ വിപണിയില്ലാതാകുന്നു.

കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, പള്ളിപ്പുറം, ചേര്‍ത്തല തെക്ക് എന്നിവിടങ്ങളിലാണ് ഇടവിളയായി വെള്ളരിത്തോട്ടങ്ങള്‍ വ്യാപകാമായി ഉള്ളത്. പ്രതിദിനം നൂറുകിലോ വെള്ളരി വിളവെടുപ്പ് നടത്തുന്ന കര്‍ഷകര്‍ വരെയുണെന്ന് റിപ്പോർട്ട് പറയുന്നു. സര്‍ക്കാരിന്റെ സംഭരണ സംരഭമായ ഹോര്‍ട്ടികോർപ്പിനും വെള്ളരിയോട് വലിയ താത്പര്യമില്ല. വിഷുക്കാലം തുടങ്ങുന്നതോടെ വെള്ളരി വില കിലോയ്ക്ക് 20 രൂപയായെങ്കിലും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

Also Read: ആരോഗ്യത്തിന്റെ കയ്പ്പും പോഷകമൂല്യത്തിന്റെ പച്ചയും; പാവൽ കൃഷിയുടെ രഹസ്യങ്ങൾ

Image: facebook