ഏത് സാഹചര്യങ്ങളിലും വളരുന്ന പോഷകഗുണങ്ങളേറിയ സീതപ്പഴം

അനോന സ്ക്വാമോസ എന്ന ശാസ്ത്രീയനാമത്തിലും, കസ്റ്റാർഡ് ആപ്പിൾ എന്ന ഇംഗ്ലീഷ് നാമത്തിലും, സീതപ്പഴം, മുന്തിരിപ്പഴം എന്ന് പേരിൽ മലയാളത്തിലും പ്രസിദ്ധമായ വളരെ ഔഷധഗുണവും സ്വാദിഷ്ടവുമായ ഫലമാണ് സീതപ്പഴം. വെറും 8 മീറ്റർ മാത്രം ഉയരം വെക്കുന്ന ആത്തച്ചക്കയുടെ കുടുംബത്തിൽ നിന്നുള്ള ഈ ചെറു വൃക്ഷത്തെ അതിന്റെ പടർന്നുപന്തലിച്ചു നിൽക്കുന്ന ശാഖകൾ ശ്രദ്ധേയമാക്കുന്നു.

മധ്യരേഖാപ്രദേശത്ത് മിക്ക നാടുകളിലും സമൃദ്ധിമായി വളരുന്ന സീതപ്പഴത്തിൽ വിറ്റാമിൻ എ, സി, ബി 6 എന്നീ പോഷകഘടകങ്ങൾ വൻതോതിൽ അടങ്ങിയിരിക്കുന്നു. സീതപ്പഴം ധാതുക്കളുടെ കലവറ കൂടിയാണ്. ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, സോഡിയം, കാത്സ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ ധാരാളമായടങ്ങിയിരിക്കുന്നു. കൂടുതൽ മധുരമുളള ഫലമായതിനാൽ ശരീരത്തിന്റെ ദഹനപ്രക്രിയയെയും പോഷകങ്ങളെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എത്തിക്കുന്ന പ്രക്രിയയെയും സുഗമമാക്കുന്നു. തന്മൂലം ശരീരത്തിന്റെ ഊർജ്ജത്തിന്റെ അളവ് വർധിക്കുകയും ക്ഷീണവും തളർച്ചയും മറ്റു ശാരീരികാസ്വസ്ഥതകളും അകറ്റുന്നു.

[amazon_link asins='B00UHF3XDO' template='ProductAd' store='Mannira3765' marketplace='IN' link_id='630607b5-30ea-11e8-8011-65a94fad737d']

അധികം ശ്രദ്ധയില്ലാതെ തന്നെ വീട്ടുവളപ്പിൽ വളർത്താവുന്ന ഈ ഫലം കേരളത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പട്ടുപ്പോകുന്നവയാണ്. സീതപ്പഴത്തിന് കനത്ത വരൾച്ചയെയും താപത്തെയും അതിജീവിച്ച് വളർച്ച പ്രാപിക്കാനുളള  കഴിവുണ്ട്. ഫലഭൂയിഷ്ഠിതയില്ലാത്ത മണ്ണിലും ഉപ്പിന്റെ അംശമില്ലാത്ത ചരൽ കലർന്ന ചെമ്മൺ പ്രദേശങ്ങളിലുംയഥേഷ്ടം വളരുന്നു. 1 വർഷം പ്രായമായ തൈകൾ 70cm ഉയർത്തിലും ആഴത്തിലും കുഴിയെടുത്ത് ചാണകപ്പൊടിയും മേൽമണ്ണും ചേർത്ത് മഴക്കാലാരംഭത്തിൽ നട്ടാൽ ജലസേചനമോ പ്രത്യേക ശ്രദ്ധ കൂടാതെയും വളർന്ന് മികച്ച വിളവ് നൽകുന്നു.

സീതപഴത്തിന്റെ വൃക്ഷം മുതൽ ഫലം വരെ, വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ലഭിക്കുന്ന ജൈവ പദാർഥങ്ങൾ വിവിധ ഉത്പന്നങ്ങളായും ഔഷധമായും വിപണി കൈയടക്കുന്നു. ഒരു മരത്തിൽ നിന്ന് ഏകദേശം 80-100 വരെ കായകളും അതിന് 200-400 ഗ്രാം വരെ തൂക്കവും ഉണ്ടാക്കുന്നു. സീതപഴം മാംസളമായ ഒരു ഫലമാണ്. പുറം തൊലി കട്ടി കുറഞ്ഞതും ഇടുങ്ങിയ കോണാകൃതിയിൽ ഉള്ളതാണ്.  കൂടുതലും പച്ച,കറുപ്പ് നിറങ്ങളില് കാണപ്പെടുന്നു.
വിവിധയിനം സീതപഴങ്ങൾ പ്രകൃതിയിൽ ഉണ്ട്. ആഫ്രിക്കൻ പ്രൈഡ്, ലേറ്റ് ഗോൾഡ്, ഹിലരി വൈറ്റ് എന്നിവയാണവ.

പോഷകസമ്പുഷ്ടമായ ഫലത്തിന്റെ മാംസളമായ തരിതരിയായ ക്രീം പോലുള്ള ഭക്ഷ്യയോഗ്യമാണ്. പക്ഷേ കുരുവില്‍ വിഷാംശം അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷ്യയോഗ്യമല്ല. ഫലത്തിൽ പുഴുക്കളുടെ സാന്നിദ്ധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഭക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം.

[amazon_link asins='1786571439' template='ProductAd' store='Mannira3765' marketplace='IN' link_id='6f1c5bfb-30ea-11e8-b541-61b2fcc1f6d4']

സീതപ്പഴത്തിന്റെ ഗുണങ്ങൾ:

  • ശരീരഭാരം വർധിപ്പിക്കുന്നു
  • രോഗപ്രതിരോധശേഷി കൂട്ടുന്നു
  • ഊർജ്ജനില സമ്പൂർണ്ണമാക്കുന്നു(100gm കഴിച്ചാൽ 105കലോറി ലഭിക്കുന്നു)
  • കാൻസറിനെ പ്രതിരോധിക്കുകയും കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു
  • തലച്ചോറിന്റെ പ്രവർത്തനത്തെ സുഗമമാക്കുന്നു
  • ദന്ത സംരക്ഷണം ഉറപ്പാക്കുന്നു
  • അനീമിയ പോലുള്ള രോഗങ്ങളിൽ നിന്നും മുക്തി നൽകുന്നു
  • കണ്ണുകളുടെ ആരോഗ്യവും കാഴ്ചശക്തിയും മികവുളളതാക്കുന്നു
  • സന്ധിവാതം ഉണ്ടാവാനുളള സാധ്യത കുറക്കുന്നു
  • ശരീരോഷ്മാവ് ത്വരിതപ്പെടുത്തുന്നു

സീതപഴത്തിന്റെ ഉപയോഗപ്രദമായ ഭാഗങ്ങള്‍: വേര്,കായ,വിത്ത്,ഇല എന്നിവയിൽ അൻകാരിൻ അടങ്ങിയതിനാൽ കീടനാശിനികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. പഴത്തിന്റെ കുരു പൊടിച്ച് തലയിൽ തേച്ചാൽ പേൻ ശല്യം ഒഴിവാക്കുന്നു. ഇതിന്റെ ഇല കന്നുകാലികൾക്ക് പുഴുക്കടി മാറാൻ തേച്ച് കുളിപ്പിക്കാറുണ്ട്.

Also Read: കേരളം പാൽ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമ്പോൾ

Jaya Balan

An aspiring writer and activist on gender issues.