പുതിയ വിപണി സാധ്യതകൾ തുറക്കുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയ്ക്ക് പ്രചാരമേറുന്നു

പുതിയ വിപണി സാധ്യതകൾ തുറക്കുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയ്ക്ക് പ്രചാരമേറുന്നു. കള്ളിച്ചെടിയുടെ വര്‍ഗത്തില്‍പ്പെടുന്ന ഡ്രാഗൺ ഫ്രൂട്ട് ചൂടുള്ള കാലാവസ്ഥയിലാണ് കൂടുതലായി വളരുന്നത്. രൂപഭംഗികൊണ്ട് മനോഹരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഉള്ളിലെ മാംസളമായ ഭാഗമാണു ഭക്ഷ്യയോഗ്യം. ഒരു ചെടിയില്‍ നിന്ന് എട്ട് മുതല്‍ 10 വരെ പഴങ്ങള്‍ ലഭിക്കും.

ഒരു ഫലത്തിന് 450 ഗ്രാം വരെ തൂക്കം ഉണ്ടാകും. ഒരിക്കല്‍ നട്ടുകഴിഞ്ഞാല്‍ പരിപാലനം വളരെ കുറച്ച് മാത്രം വേണ്ട ചെടിയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റേത്. ജലവും ജൈവ വളവും വളരെ കുറച്ചു മാത്രം മതി. ചെടിയില്‍ മുള്ളുകള്‍ ഉള്ളതിനാല്‍ പക്ഷികളുടെ ശല്യവും ഇല്ല. വിത്തു പാകി മുളപ്പിച്ചോ വള്ളിത്തണ്ടുകള്‍ നട്ടോ വളര്‍ത്തിയെടുക്കാം.

പ്രധാനമായും മൂന്നു തരത്തിലുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ഉണ്ട്. സാധാരണയായി കാണുന്നത് ഹൈഡ്രോസീറസ് അണ്ഡാറ്റസ് എന്ന ചുവപ്പു നിറമുള്ള ഡ്രാഗണ്‍ ഫ്രൂട്ടാണ്. ചുവന്ന തൊലിയുള്ള ഇതിന്റെ ഉള്‍ഭാഗം വെളുത്താണ്. ഹൈഡ്രോസീറസ് കോസ്റ്റാറിസെനെസിസ് എന്ന ഇനത്തിന്റെ തൊലിയും ഉള്‍ഭാഗവും ചുവപ്പാണ്.

Also Read: ഇലക്കറി വിളകളിലെ പുതുമുഖമായ ഗാർളിക് ചൈവിനെ പരിചയപ്പെടാം