കൃഷിയിടമെന്ന സ്വപ്നത്തെ “ആപ്പി”ലാക്കി ഫാർമിസെൻ സ്റ്റാർട്ടപ്പ്; കൃഷി ചെയ്യാൻ പുത്തൻ ആപ്പുമായി ബംഗളുരുവിലെ ടെക്കി ദമ്പതികൾ

വിർച്വൽ ലോകത്ത് കൃഷിയിടമൊരുക്കാൻ അവസരം നൽകി ജനപ്രീതി നേടിയ ഓൺലൈൻ ഗെയിം ഫാംവില്ലിന്റെ മാതൃകയിലാണ് ബംഗളുരുവിൽ നിന്നുള്ള ദമ്പതികളായ ഷമീക് ചക്രവർത്തിയും ഗിതാഞ്ജലി രാജാമണിയും ഫാർമിസെൻ എന്ന സ്റ്റാർട്ട് അപ്പ് തുടങ്ങിയത്. പ്രകൃതിയോടിണങ്ങിയ കൃഷി രീതികൾ പിന്തുടരുന്ന ഇവർ കൃഷിഭൂമിയിൽ നടക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങൾ കൃത്യമായി അപ്ഡേറ്റുകളായി ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യുന്നു.

ഐടി ഭീമനായ യാഹൂവിൽ പ്രൊഡക്ട് മാനേജ്മെന്റ് തലവനായി ജോലി ചെയ്യുന്ന സമയത്താണ് ഫാർമിസെന്നിന്റെ ആശയം മൊട്ടിട്ടതെന്ന് പറയുന്നു ചക്രവർത്തി. വൈറ്റ്ഫീൽഡിലെ വീട്ടിൽ വീട്ടിൽ മട്ടുപ്പാവ് കൃഷിയിലായിരുന്നു തുടക്കം. “ജൈവ ഉൽപ്പന്നങ്ങളെന്ന പേരിൽ വിപണിയിലെത്തുന്ന പലതും ജൈവമാണോയെന്ന് അതത് ഫാമുകളിൽ പോയി ഉപഭോക്താക്കൾക്ക് പരിശോധിക്കാൻ കഴിയാറില്ലല്ലോ. അതിനാലാണ് ഞങ്ങൾ സ്വന്തമായി പച്ചക്കറി വിളയിക്കാൻ തുടങ്ങിയത്,” ഗിതാഞ്ജലി പറയുന്നു.

എന്നാൽ സ്വന്തം ടെറസിലെ സ്ഥലപരിമിതി തടസ്സമായപ്പോൾ വൈറ്റ്ഫീൽഡിന് അടുത്തുതന്നെ 600 ചതുരശ്ര അടി സ്ഥലം ചക്രവർത്തി പാട്ടത്തിനെടുത്തു ഭൂവുടമ സ്ഥലം നനയ്ക്കുകയും ആഴ്ചയിലൊരിക്കൽ പോയി വിളകൾ പരിശോധിക്കുകയും ചെയ്യാം എന്നായിരുന്നു ധാരണ. എന്നാൽ ആഴ്ചയിലൊരിക്കൽ സന്ദർശനം നടത്തുക എന്ന പദ്ധതി സമയക്കുറവുമൂലം പൊളിയുകയും കൃഷിസ്ഥലം കൃത്യമായ പരിചരണമില്ലാതെ കാടു പിടിക്കുകയും ചെയ്തു.

കൃഷി ഒരു പാർട്ട് ടൈം ജോലിയല്ലെന്ന് താൻ മനസ്സിലാക്കിയത് അപ്പോഴാണെന്ന് ചക്രവർത്തി പറയുന്നു. കൂടാതെ സമയം, വൈദഗ്ധ്യം, സ്ഥലം എന്നിവയില്ലാത്ത പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കും ഫലപ്രദമായി കൃഷിചെയ്യാൻ കൊച്ചു കൃഷിസ്ഥലങ്ങൾ ആവശ്യമാണെന്നും മനസ്സിലാക്കിയതായി ചക്രവർത്തി പറയുന്നു. ഈ തിരിച്ചറിവാണ് കഴിഞ്ഞ ജൂണിൽ ഭാര്യ ഗീതാഞ്ജലിയോടും യാഹൂവിലെ സഹപ്രവർത്തകൻ സുധാകരൻ ബാലസുബ്രഹ്മണ്യനോടുമൊപ്പം ഫാർമിസെൻ ആപ്പ് തുടങ്ങാൻ ചക്രവർത്തിക്ക് പ്രേരണയായത്.

സീറോ ബജറ്റ് ജൈവകൃഷി, പെർമാകൾച്ചർ, മുതലായവ സംബന്ധിച്ച വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുക, വിവിധ ഫാമുകളുമായി ബന്ധം സ്ഥാപിക്കുക എന്നിവയായിരുന്നു അടുത്തപടി. കൃത്യമായ പ്രവർത്തനങ്ങളിലൂടെ ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലുമുള്ള 9 ഫാമുകളിളുമായി സഹകരിച്ച് 600 ചതുരശ്ര അടി പ്രതിമാസം 2500 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ഈ ആപ്പിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും. പദ്ധതി മുഴുവനാകുമ്പോൾ അതത് ഫാമുകളിലെ കൃഷിക്കാരാണ് ഈ കൊച്ചു ഫാമുകളുടെ മേൽനോട്ടം വഹിക്കുക.

ഓരോ ഫാമിലും 12 ബെഡുകൾ വീതമുണ്ടാകും. ഇലവർഗങ്ങൾ, ബീൻസ്, കാരറ്റ്, സുക്കീനി എന്നിവയാണ് നിലവിൽ ഫാർമിസെൻ മുന്നോട്ടുവക്കുന്ന വിളകൾ. പ്രതിമാസം ഈടാക്കുന്ന തുകയിൽനിന്നാണ് വിത്തുകൾ, കീടനാശിനികൾ, വളങ്ങൾ, നന, കൂലി, വിളവ് എത്തിക്കുന്നതിനുള്ള ചെലവുകൾ എന്നിവ ഈടാക്കുന്നത്. നിലവിൽ 750 ഉപഭോക്താക്കളാണ് ഫാർമിസെൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്ത മാസത്തോടെ സ്റ്റാർട്ട് അപ്പ് ലാഭത്തിലേക്ക് ചുവടുവക്കുമെന്ന പ്രതീക്ഷയിലാണ് ചക്രവർത്തി.

Also Read: Textile industry to buy cotton and jute from farmers at the MSPs; Agri Ministry to issue new mandate