പച്ചക്കറികൾ വിൽക്കാൻ ഒരു നാടൻ ആപ്പ്; ജി സ്റ്റോർ ആപ്പിൽ അധികം വരുന്ന പച്ചക്കറികൾക്ക് വിപണി കണ്ടെത്താം

പച്ചക്കറികൾ വിൽക്കാൻ ഒരു നാടൻ ആപ്പ്; ജി സ്റ്റോർ ആപ്പിൽ അധികം വരുന്ന പച്ചക്കറികൾക്ക് വിപണി കണ്ടെത്താം. വീടുകളിൽ അടുക്കള തോട്ടങ്ങളിലും ടെറസിലുമായി ചെറിയ തോതിൽ വിളയിക്കുന്ന പച്ചക്കറികൾക്ക് നല്ല വിപണി കണ്ടെത്താൻ അവസരം ഒരുക്കുകയാണ് ജി-സ്റ്റോറിന്റെ ആപ്ലിക്കേഷന്‍.

സ്വന്തം ഉത്പന്നങ്ങളുടെ വില കർഷകർക്കുതന്നെ നിശ്ചയിക്കാമെന്ന് മെച്ചവുമുണ്ട്. തൃശൂര്‍ ജില്ലക്കാരായ ജെഫിന്‍ ജോര്‍ജ്, തൃശൂര്‍ ജി-എഗേറ്റ് ടെക്‌നോളജീസിലെ സഹപ്രവര്‍ത്തകരായ ബിനീഷ് സുന്ദര്‍, ഷിറോണ മുഹമ്മദ്, ഗില്‍റ്റന്‍ ജോസ്, ഗ്ലെമിന്‍ ജോര്‍ജ്, സുവര്‍ണ ബാബു എന്നിവരാണ് ആപ് തയ്യാറാക്കിയത്. മട്ടുപ്പാവ് കര്‍ഷകരെയും അടുക്കളത്തോട്ടമുള്ളവരെയും ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ആപ്പ് ഉണ്ടാക്കിയതെന്ന് നിർമാതാക്കൾ പറയുന്നു.

ഉത്പന്നങ്ങളുടെ ഗുണമേന്‍മ അല്‍പ്പം പോലും ചോര്‍ന്നുപോകാതെ കിട്ടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ആരോഗ്യകരമായ ജീവിതമാണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്റ്റോറിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികളും പഴങ്ങളും ജി സ്റ്റോറിലെ സെല്ലറില്‍ രജിസ്റ്റര്‍ ചെയ്യണം. അളവ്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവയും രേഖപ്പെടുത്തുന്നതോടെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് തയ്യാറായി. ഉപഭോക്താവിന് ജി സ്റ്റോർ ബൈയർ എന്ന ആപ്പില്‍ നിന്ന് ആവശ്യമുള്ള സാധനം തിരഞ്ഞെടുത്ത് വാങ്ങാം.

Also Read: “നാട്ടിലെങ്ങും തേന്‍ കനി” പദ്ധതിയുമായി ഹരിത കേരള മിഷൻ; 15 ലക്ഷം ഫലവൃക്ഷ തൈകൾ നട്ടുവളർത്തും

Image: unsplash.com