GEAC സബ് കമ്മിറ്റിയില്‍ ആരോഗ്യവിദഗ്ദര്‍ പങ്കെടുത്തു: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം

ന്യൂ ഡല്‍ഹി: ജനിതകമാറ്റം വരുത്തിയ (GE) വിത്തുകളുടെ പഠത്തിന് നിയോഗിച്ച സമിതിയായ GEAC (ജനിറ്റിക് എഞ്ചിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റി) യില്‍ ആരോഗ്യവിദഗ്ദരുടെ പങ്കാളിത്തത്തെക്കുറിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിശദികണം നല്‍കി. നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്റേയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റേയും മുന്‍ തലവനും ജനിതകമാറ്റം പരിശോധനാ സമിതിയുടെ ചെയര്‍മാനുമായ ഡോ. സേസികേരന്‍ (MD പത്തോളജി) GEAC സമിതിയില്‍ ആരോഗ്യവിദഗ്ദനായി സംബന്ധിച്ചുവെന്ന് മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ജനിതകമാറ്റം വരുത്തിയ GE ഹൈബ്രിഡ് DMH-11 കടുകിന് അംഗീകാരത്തിനായി CGMCP (Centre for Genetic Manipulation of Crop Plants) നല്‍കിയ രേഖകള്‍ പരിശോധിച്ച സമിതിയിലെ ആരോഗ്യവിദഗ്ദരുടെ അഭാവത്തെക്കുറിച്ച് GE വിത്തുകളെ എതിര്‍ക്കുന്നവര്‍ സംശയം ഉയര്‍ത്തുകയും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനേയും തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നടത്തിയത്.