വേണമെങ്കിൽ കൃഷി വാഴത്തടയിലും കരിക്കിൻതൊണ്ടിലും ചെയ്യാം; മനസുവച്ചാൽ മാത്രം മതി

വേണമെങ്കിൽ കൃഷി വാഴത്തടയിലും കരിക്കിൻതൊണ്ടിലും ചെയ്യാം; മനസുവച്ചാൽ മാത്രം മതി. വാഴയുള്ള വീടുകളില്‍ പരീക്ഷിച്ചു നോക്കാവുന്ന കൃഷിരീതിയാണിത്. വാഴയുടെ തടയില്‍ നീളത്തില്‍ ഒരു കുഴിയുണ്ടാക്കി അതില്‍ മണ്ണും, വളവും ചേര്‍ത്ത മിശ്രിതം നിറയ്ക്കുകയാണ് ആദ്യപടി.

തുടർന്ന് അതില്‍ വിത്തുകള്‍ പാകി കൃഷി തുടങ്ങാം. ചെറിയ തോതില്‍ മാത്രം വെള്ളം നനച്ചു കൊടുത്താല്‍ മതിയാകും. വാഴയുടെ തടത്തില്‍ വെള്ളത്തിന്‍റെ ഈര്‍പ്പമുള്ളത് കൊണ്ട് വേനല്‍കാലത്തും ഈ കൃഷിരീതി തുടരാന്‍ സാധിക്കും. പച്ചക്കറി കൃഷിയ്ക്കാണ് ഈ രീതി കൂടുതൽ യോജിക്കുക.

ഉപയോഗശേഷം വലിച്ചെറിയുന്ന കരിക്കിന്‍ തൊണ്ടുകളെയും ഇത്തരത്തില്‍ കൃഷി ചെയ്യാനായി പ്രയോജനപ്പെടുത്താം. ചെടിച്ചട്ടികള്‍ക്ക് പകരം തൊണ്ടുകളെ ഉപയോഗിക്കുന്നതിലൂടെ വളം നൽകുന്നതിലും നനയ്ക്കുന്നതിലും അല്പം ലാഭവും സ്വന്തമാക്കാം. ചെടി വളര്‍ന്ന് വിളവു തന്നുകഴിഞ്ഞാൽ വാഴത്തടയുടെ അവശിഷ്ടം മണ്ണിനോട് ചേരുകയും ചെടികൾ ചീഞ്ഞ് വളമാകുകയും ചെയ്യുമെന്നതാണ് ഈ രീതിയുടെ പ്രധാന ഗുണം.

Also Read: ഇന്ത്യ മറ്റാവശ്യങ്ങൾക്ക് വഴിമാറ്റിയ കൃഷി ഭൂമി 10 ദശലക്ഷം ഹെക്ടറെന്ന് റിപ്പോർട്ട്, പകരം കൂട്ടിച്ചേർത്തത് തരിശുഭൂമി

Image: eangsophalleth.com