കൊക്കോ കർഷകർക്ക് പ്രതീക്ഷ നൽകി ചോക്കലേറ്റ് വിപണിയുടെ കുതിപ്പ്; ആവശ്യം നാലിരട്ടി കൊക്കോ

കൊക്കോ കർഷകർക്ക് പ്രതീക്ഷ നൽകി ചോക്കലേറ്റ് വിപണിയുടെ കുതിപ്പ്; ഇന്ത്യക്കാർക്ക് ഒരു വർഷം വേണ്ട ചോക്കലേറ്റ് ഉൽപാദിപ്പിക്കാൻ ഇപ്പോൾ ഉല്പാദിപ്പിക്കുന്നതിന്റെ നാലിരട്ടി കൊക്കോ ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ കൊക്കോ കൃഷിക്ക് കൂടുതൽ പ്രോത്സാഹനം നൽകാനുള്ള തീരുമാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആൻഡ് കൊക്കോ ഡവലപ്മെന്റ്. ഇതിൽ പതിനായിരം ഹെക്ടറോളം ആന്ധ്രയിയിലും രണ്ടായിരം ഹെക്ടറിറോളം കേരളത്തിലുമായിരിക്കും.

ഇന്ത്യയിലെ കൊക്കോ ഉൽപാദനം 2010ൽ 12,954 ടണ്ണായിരുന്നത് കഴിഞ്ഞ വർഷം 18,920 ടണ്ണായി വർധിച്ചിരുന്നു. എന്നിട്ടും കഴിഞ്ഞ വർഷം 1542 കോടി രൂപയ്ക്കു 63,613 ടൺ കൊക്കോയാണ് നാം ഇറക്കുമതി ചെയ്തത്. നിലവിൽ എകദേശം ഏഴായിരം ടണ്ണാണ് കേരളത്തിന്റെ ഉല്പാദനം. ഇന്ത്യയിലെ കൊക്കോ കൃഷിയാകട്ടെ 46,318 ഹെക്ടറിൽനിന്ന് 82,940 ഹെക്ടറായാണ് വർധിച്ചതായും കണക്കുകൾ പറയുന്നു.

വനം കൈയ്യേറ്റം, പരിസ്ഥിതി നാശം എന്നീ പ്രശ്നങ്ങളുടെ പേരിൽ ലോകത്തിലെ ഏറ്റവും മികച്ച കൊക്കോ ഉല്പാദിപ്പിക്കുന്ന ഐവറികോസ്റ്റ്, ഘാന എന്നെ ആഫ്രിക്കൻ രാജ്യങ്ങളിൽ പിന്നോട്ടടിച്ചത് തൊട്ടുപിന്നിലുള്ള ഇന്ത്യൻ കൊക്കോയ്ക്ക് ഗുണമായി മാറുകയും ചെയ്തു. ഇതോടെ രാജ്യാന്തര വിപണിയിൽ ഇന്ത്യയ്ക്ക് മികച്ച അവസരമാണ് വീണുകിട്ടിയിരിക്കുന്നത്. ഉല്പാദനച്ചെലവ് നിയന്ത്രിച്ച് മത്സരിക്കാവുന്ന വിലയിൽ കൊക്കോ അന്താരാഷ്ട്ര വിപണികളിൽ എത്തിക്കാനായാൽ ഇന്ത്യൻ കൊക്കോ കർഷകരെ കാത്തിരിക്കുന്നത് ലാഭത്തിന്റെ നാളുകളാണ്.

Also Read: വേലയുമില്ല, കൂലിയുമില്ല, മുരടിപ്പ് മാത്രം! ഗ്രാമീണ തൊഴിൽ മേഖല രൂക്ഷമായ പ്രതിസന്ധിയിലേക്ക്

Image: pixabay.com