വരൾച്ചയിൽ നിന്ന് വിളകളെ കാക്കുന്ന ഹൈഡ്രോജെല്ലിനെ പരിചയപ്പെടാം

വരൾച്ചയിൽ നിന്ന് വിളകളെ കാക്കുന്ന ഹൈഡ്രോജെല്ലിനെ പരിചയപ്പെടാം. പോളിമര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഹൈഡ്രോജെല്‍ വിത്ത് പാകുന്ന കൃഷിയിടത്തിലെ മണ്ണുമായി കലര്‍ത്തുന്ന രീതിയാണിത്. ജലം ആഗിരണം ചെയ്യുന്ന ജെല്‍ അതിന്റെ വലുപ്പത്തിന്റെ മുന്നൂറു മടങ്ങായി സ്വയം വലുതാകുന്നു.

[amazon_link asins=’B01NAX6FTR’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’5d312fb4-3171-11e8-9dca-b5918c9a7af5′]

ഇത് ചെടികളുടെ വേരുപടലത്തില്‍ ഒട്ടിയിരിക്കുകയും മണ്ണില്‍ ജലാംശം കുറയുന്ന അവസരത്തില്‍ നനവ് പുറത്തുവിട്ട് ചെടിക്ക് ജലാംശം ലഭ്യമാക്കുകയും ചെയ്യും. സ്വാഭാവികമായി വിഘടിച്ചു പോകുന്നതുമാണ് ഈ ജെൽ. രാസവളം ജലത്തില്‍ ലയിച്ച് ഒഴുകിപ്പോകുന്നത് തടയാനും ഹൈഡ്രോജെല്ലിന് കഴിയും.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനം 2012 മുതല്‍ തന്നെ 'പൂസ ഹൈഡ്രോജെല്‍' എന്ന പേരില്‍ ഇത് ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. 10 മുതല്‍ 25 ശതമാനം വരെ വിളവര്‍ധനയും രേഖപ്പെടുത്തിയിരിക്കുന്നു. മാത്രവുമല്ല ജലസേചനത്തില്‍ 40 മുതല്‍ 70 ശതമാനം വരെ ജല ഉപയോഗം കുറയ്ക്കാനും കഴിഞ്ഞതയാണ് റിപ്പോർട്ടുകൾ.

Also Read: കയറ്റുമതിയ്ക്ക് മുൻഗണന നൽകി വാഴക്കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ

Image: moasisgel.com