സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇന്ത്യക്ക് സർവകാല റെക്കോഡ്; കഴിഞ്ഞ സാമ്പത്തിക വർഷം 8% വളര്‍ച്ച

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇന്ത്യക്ക് സർവകാല റെക്കോഡ്; കഴിഞ്ഞ സാമ്പത്തിക വർഷം 8% വളര്‍ച്ചയാണ് രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി മേഖല സ്വന്തമാക്കിയത്. 2017-18 സാമ്പത്തിക വര്‍ഷം 17,929.55 കോടി രൂപയുടെ 10,28,060 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

2016-17 ല്‍ കയറ്റുമതി 17,664.61 കോടിയുടെ 9,47,790 ടണ്‍ ചരക്കായിരുന്നു. കയറ്റുമതി മൂല്യം രൂപ നിരക്കില്‍ ഒരു ശതമാനമാണ് വര്‍ധിച്ചത്. 2017-18 ല്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ ലഭിച്ച ഡോളര്‍ വരുമാനം 2,781.46 ദശലക്ഷമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം വര്‍ധനയാണ് ഡോളര്‍ വരുമാനത്തില്‍ നേടിയതെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡോ. എ. ജയതിലക് പറഞ്ഞു.

17665.10 കോടിയുടെ 10,23,000 ടണ്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയാണ് ലക്ഷ്യമിട്ടിരുന്നത്. ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി എന്നീ വ്യഞ്ജനങ്ങളും അയമോദകം, കടുക്, ദില്‍ വിത്ത്, പോപ്പി വിത്ത് എന്നീ വിത്തിനങ്ങളും അളവിലും മൂല്യത്തിലും വളര്‍ച്ച കൈവരിച്ചു. 609.08 കോടിയുടെ 5,680 ടണ്‍ ഏലവും 4,256.33 കോടിയുടെ 4,43,900 ടണ്‍ മുളകുമാണ് കയറ്റുമതി ചെയ്തത്.

Also Read: ഏലം ഉൽപ്പാദനത്തിൽ വൻ ഇടിവുണ്ടാകുമെന്ന് സൂചന; വിപണിയിൽ വില ഉയർന്നു തുടങ്ങി

Image: pixabay.com