മികച്ചയിനം വിത്തുകളും തൈകളും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ ജൈവിക പദ്ധതിയുമായി കുടുംബശ്രീ

മികച്ചയിനം വിത്തുകളും തൈകളും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ ജൈവിക പദ്ധതിയുമായി കുടുംബശ്രീ. സം​സ്​​ഥാ​ന​ത്തു​ട​നീ​ളം ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു​ക​ളും തൈ​ക​ളും ന്യാ​യവി​ല​യ്​​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ ജൈ​വി​ക എ​ന്ന​ പേ​രി​ൽ 140 ഓ​ളം ന​ഴ്സ​റി​ക​ൾ ഓ​ണ​ത്തി​ന് മു​മ്പ് ആ​രം​ഭി​ക്കാ​നാ​ണ് കു​ടും​ബ​ശ്രീ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ ജി​ല്ല​യി​ലും 10 ന​ഴ്സ​റി​ക​ളെ​ങ്കി​ലും ആ​രം​ഭിച്ച് പ​ച്ച​ക്ക​റി​ക​ൾ, അ​ല​ങ്കാ​ര​പ്പൂ​ച്ചെ​ടി​ക​ൾ, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ത്തു​ക​ളും ബ​ഡ്ഡി​ങ്ങ്, ഗ്രാ​ഫ്റ്റി​ങ്ങി​ങ് തു​ട​ങ്ങി​യ രീ​തി​യി​ൽ വി​ക​സി​പ്പി​ച്ച തൈ​ക​ളും ല​ഭ്യ​മാ​ക്കും.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ഒ​റ്റ​ക്കും ഗ്രൂ​പ്പു​ക​ളാ​യും ന​ഴ്സ​റി​ക​ൾ ആ​രം​ഭി​ക്കാം. 50,000 രൂ​പ​യു​ടെ ലോ​ണും വി​ദ​ഗ്​​ധ പ​രി​ശീ​ല​ന​വും സം​രം​ഭ​ക​ർ​ക്ക് ന​ൽ​കും. അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക. നി​ല​വി​ൽ കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ ന​ഴ്സ​റി​ക​ളും ജൈ​വി​ക​യു​ടെ കീ​ഴി​ൽ കൊ​ണ്ടു​വ​രും. കു​ടും​ബ​ശ്രീ​യു​ടെ മേ​ള​ക​ളി​ൽ വി​ത്തു​ക​ൾ​ക്കും തൈ​ക​ൾ​ക്കും ആ​വ​ശ്യ​ക്കാർ ഏറുവരുന്നതിലാണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ അധികൃതർ അറിയിച്ചു.

കേ​ര​ള​ത്തി​ൽ എ​വി​ടെയും ഒ​രേ വി​ല​ക്ക് മു​ന്തി​യ ഇ​നം തൈ​ക​ൾ ലഭ്യമാക്കുക എന്നതാണ് ജൈവികയുടെ ലക്ഷ്യം. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജൈ​വി​ക ന​ഴ്സ​റി​ക​ളി​ലെ​യും വി​ൽ​പ​ന, സ്​​റ്റോ​ക്കു​ക​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ഓ​ൺ​ലൈ​ൻ വ​ഴി ബ​ന്ധി​പ്പി​ക്കു​ന്ന നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ന​ട​പ്പാ​ക്കും.

Also Read: കർക്കിടകത്തിൽ ഞവരയാണ് താരം; ഞവര കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്