പൂക്കൾക്ക് ജീവൻ നൽകുന്ന ജാപ്പനീസ് അലങ്കാര പുഷ്പകലയായ ഇക്കബാനയെക്കുറിച്ച് അറിയാം

പൂക്കൾക്ക് ജീവൻ നൽകുന്ന ജാപ്പനീസ് അലങ്കാര പുഷ്പകലയായ ഇക്കബാനയെക്കുറിച്ച് അറിയാം. ജപ്പാനിലെ പുഷ്പാലങ്കാര രീതികളിലെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് ‘ഇക്കബാന’. ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടിലെ ബുദ്ധവിഹാരങ്ങളിൽ നിന്നാണ് ഈ അലങ്കാര രീതിയുടെ തുടക്കം. 17 നൂറ്റാണോടെ പൂർണ വികാസം പ്രാപിച്ച ഈ രീതിയ്ക്ക് ഇന്ന് മൂവായിരത്തോളം സ്‌കൂളുകളുണ്ട്.

മനസിന്റെ സന്തോഷത്തിന് ഈ രീതി സഹായിക്കുമെന്നാണ് വിശ്വാസം. ഇക്കബാനയ്ക്ക് അതിന്റേതായ രീതികളും നിയമങ്ങളുമുണ്ട്. അതീവ ശ്രദ്ധയോടെ പ്രകൃതിയോടുള്ള ഭക്തിയോടുകൂടി ശാന്തമായ ഒരു സ്ഥലത്തിരുന്നാണ് ജപ്പാന്‍കാര്‍ ഇക്കബാനയൊരുക്കുന്നത്. ഏറ്റവും കുറച്ച് പൂക്കളും കമ്പുകളും ഇലകളും അവയ്ക്കിടയിലെ സ്ഥലവും ഉപയോഗിച്ചാണ് രൂപകൽപ്പന.

ലളിതവും ആകര്‍ഷകവുമായ രേഖകൾ അനുസരിച്ച് പൂക്കളും കമ്പുകളും പൂപ്പാത്രത്തില്‍ വയ്ക്കുമ്പോൾ ഇക്കബാന സ്വയം രൂപപ്പെട്ടുവരികയും ചെയ്യും. മൂന്നുവശവും തുല്യമല്ലാത്ത ത്രികോണകൃതിയിലായിരിക്കണം ഇക്കബാനയുടെ പ്രാഥമികരൂപം. ഓരോ വശവും ദൈവത്തേയും മനുഷ്യനേയും ഭൂമിയേയും പ്രതിനിധാനം ചെയ്യുന്നു എന്നാണ് സങ്കൽപ്പം.
നിരവധി ശൈലികൾ ഇക്കബാനയില്‍ പ്രചാരത്തിലുണ്ടെങ്കിലും മോറിബാന, ജൂക്കാ, റിക്ക, നഗരീബാന, ഷോക എന്നീ രീതികൾക്കാണ് കൂടുതൽ ആരാധകർ.

Also Read: കൃഷി സംസ്ഥാന വിഷയം; രാജ്യാന്തര കാർഷിക കരാറുകൾ ഒപ്പിടും മുമ്പ് കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Image: gdayjapan.com.au