അധിക വരുമാനത്തിന് മുല്ലക്കൃഷി; വീട്ടമ്മമാർക്കും വിശ്രമജീവിതം നയിക്കുന്നവർക്കും ഒരു കൈ നോക്കാം

അധിക വരുമാനത്തിന് മുല്ലക്കൃഷി; വീട്ടമ്മമാർക്കും വിശ്രമജീവിതം നയിക്കുന്നവർക്കും ഒരു കൈ നോക്കാം. വെയിലിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് പൂവിന്റെ എണ്ണത്തിലും വ്യത്യാസം വരും എന്നതൊഴിച്ചാൽ വർഷം മുഴുവൻ വരുമാനം ഉറപ്പുതരുന്ന കൃഷി രീതിയാണ് മുല്ലക്കൃഷി. അല്പം സമയവും താല്പര്യവും ഉണ്ടെങ്കിൽ ആർക്കും വീടുകളിൽ ചെയ്യാം എന്ന മെച്ചവുമുണ്ട്.

വീടിനു ചുറ്റും സ്ഥലം കുറവായവർക് വീടിന്റെ മുകളിലും മതിലിലും ഒക്കെയായി ഗ്രോ ബാഗിൽ കൃഷി ചെയ്യാം.
മുല്ലച്ചെടിയുടെ തണ്ടുകൾ മുറിച്ചോ വേരുപിടിപ്പിച്ച ശേഷം മുറിച്ചെടുത്തോ വേണം നടാൻ. മുറിപ്പാടുകളിൽ സെറാഡിക്സ് പോലുള്ള ഹോർമോൺ പൊടി പുരട്ടിയിട്ടു നടുന്നത് വളർച്ചയുടേ വേഗം കൂട്ടും. ചാണകപ്പൊടി, 250 ഗ്രാം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് , കടലപ്പിണ്ണാക്ക് എന്നിവയാണ് ചേർക്കാവുന്ന വളങ്ങൾ.

മുല്ലച്ചെടികൾക്കിടയിൽ കളകൾ വളരാൻ അനുവദിക്കരുത്. ദിവസേന ഒരു തവണയെങ്കിലും നനച്ചു കൊടുക്കണം. ഫെബ്രുവരി മുതൽ മേയ് വരെയാണ് ഏറ്റവും അധികം പൂക്കൾ ലഭിക്കുന്ന കാലം. വിൽപനയ്ക്കുള്ള മുല്ലപ്പൂക്കൾ അതിരാവിലെയാണ് പറിക്കുക. പൂക്കളിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം.

മൃദുലമായ പൂക്കളെ ടിഷ്യുപേപ്പർ കൊണ്ട് പൊതിഞ്ഞും പൂക്കൾക്കിടയ്ക്കുള്ള സ്ഥലത്ത് ഈർപ്പമുള്ള കനം കുറഞ്ഞ കടലാസ് വച്ചും അവയെ സംരക്ഷിക്കാം. വിപണിയിൽ നല്ല ആവശ്യക്കാരുള്ള മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് ആറായിരത്തിന് മുകളിൽവരെ എത്താറുണ്ട്.

Also Read: ഹൃദയത്തിനും ഓർമയ്ക്കും പോക്കറ്റിനും മധുരക്കിഴങ്ങ് ഉത്തമം; മധുരക്കിഴങ്ങ് കൃഷിയുടെ മെച്ചങ്ങൾ

Image: pixabay.com