ഇന്ത്യന്‍ കാര്‍ഷികരംഗത്തിന്റെ പുരോഗതിയില്‍ ആശങ്ക: സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ്

ത്വരിതമായ വളര്‍ച്ച കൈവരിക്കാനാകുന്നില്ലെന്ന് മാത്രമല്ല, പരിസ്ഥിതി സംരക്ഷണം നിലനിര്‍ത്തി മുന്നേറുന്നതിലും ഇന്ത്യന്‍ കാര്‍ഷികരംഗം പരാജപ്പെടുന്നു. ഇത് ആശങ്കാജനകമാണെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് അഭിപ്രായപ്പെട്ടു. ഡാവോസ് സാമ്പത്തിക ഉച്ചകോടിയ്ക്കിടെ എന്‍ ഡി ടി വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റിഗ്ലിറ്റ്സ് നോട്ടുനിരോധനം ഉള്‍പ്പെടെ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പരിസ്ഥിതി സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതിരിക്കുന്നത് രാജ്യത്തെ കാര്‍ഷികരംഗത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നും സ്റ്റിഗ്ലിറ്റ്സ് കൂട്ടിച്ചേര്‍ത്തു.

Also Read: How GST Can Reinvent Hope for the Crops and Change the Plight of the Indian Farmer