സംസ്ഥാന കര്‍ഷക പുരസ്കാരങ്ങള്‍ സമ്മാനിച്ചു

കര്‍ഷകരേയും കാര്‍ഷിക മേഖലയേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് കൃഷിവകുപ്പ് നടത്തുന്ന കാര്‍ഷികദിനാഘോഷത്തില്‍ കര്‍ഷക പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച പാടശേഖര സമിതിക്കുള്ള അവാര്‍ഡ് തൃശൂര്‍ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖര സമിതിക്കാണ് ലഭിച്ചത്. മികച്ച സംയോജിത കര്‍ഷകനുള്ള കര്‍ഷോത്തമ പുരസ്കാരം തൃശൂര്‍ പട്ടിക്കാട് കല്ലിങ്കല്‍ സിബി ജോര്‍ജിന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പുരസ്കാരദാന ചടങ്ങില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥയുടേതുള്‍പ്പെടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ നൂതനമായ കൃഷിശീലങ്ങളും രീതികളും സ്വായത്തമാക്കുന്നതിനൊപ്പം കൂടുതല്‍ ചെറുപ്പക്കാര്‍ മേഖലയിലേക്ക് കടന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതാവശ്യമാണെന്നും പിണറായി വിജയന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. യുവകര്‍ഷകന്‍, കേരകേസരി, ഹരിതമിത്ര, ഉദ്യാന്‍ശ്രേഷ്ഠ, കര്‍ഷകജ്യോതി, ഹൈടെക് കര്‍ഷകന്‍, ജൈവകര്‍ഷകന്‍ എന്നീ പുരസാരങ്ങളും സമ്മാനിച്ചു.

മികച്ച കർഷക ആദിവാസി ഊരിനുള്ള പുരസ്കാരത്തിൽ ഒന്നാം സ്ഥാനം ഇടുക്കി മറയൂരിലെ തായണ്ണൻകുടി ക്ലസ്റ്ററും രണ്ടാം സ്ഥാനം പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഊരും നേടി. കൃഷിവകുപ്പിന്റെ കീഴിലുള്ള മികച്ച ഫാമിനുള്ള ഹരിതകീർത്തി പുരസ്കാരത്തിൽ ഒന്നാം സ്ഥാനം ഇടുക്കി വണ്ടിപ്പെരിയാറിലെ സംസ്ഥാന പച്ചക്കറിത്തോട്ടവും രണ്ടാം സ്ഥാനം തിരുവനന്തപുരം ചിറയിൻകീഴിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രവും നേടി. നീർത്തട പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്ന പഞ്ചായത്തിനുള്ള ക്ഷോണിരത്ന അവാർഡ് പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിനാണ്.

സംസ്ഥാന കര്‍ഷക പുരസ്കാരത്തിനര്‍ഹരായവര്‍

മികച്ച പാടശേഖര സമിതി (5 ലക്ഷം രൂപ): തൃശൂർ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖര സമിതി

മികച്ച സംയോജിത കർഷകന്‍ (കർഷോത്തമ പുരസ്കാരം, രണ്ടു ലക്ഷം): തൃശൂർ പട്ടിക്കാട് കല്ലിങ്കൽ സിബി ജോർജ്

യുവകർഷകൻ (ഒരു ലക്ഷം): ജോൺസൺ ജോസഫ്, ഇടുക്കി

കേരകേസരി (രണ്ടു ലക്ഷം): ജഗദീശൻ പെരിമാട്ട്, പാലക്കാട്

ഹരിതമിത്ര (ഒരു ലക്ഷം): പി ഐ ജോണി, തൃശൂർ

ഉദ്യാൻശ്രേഷ്ഠ (ഒരു ലക്ഷം) മേരി തോമസ്, എറണാകുളം

കർഷകജ്യോതി (ഒരു ലക്ഷം): രങ്കമ്മ രവി, പാലക്കാട്

ഹൈടെക് കർഷകൻ (ഒരു ലക്ഷം): ടി വി വിജയൻ, കണ്ണൂർ

മികച്ച വാണിജ്യ നഴ്സറി (ഒരു ലക്ഷം): സുധാകരൻ രായിരത്ത്, തൃശൂർ

ജൈവകർഷകൻ (ഒരു ലക്ഷം): സി ജെ മാത്യു, മലപ്പുറം

കർഷകതിലകം (25,000): സ്വപ്ന ജയിംസ്, പാലക്കാട്

ശ്രമശക്തി (25,000): ടി വി സദാനന്ദൻ, കണ്ണൂർ

മികച്ച ഫാം ഓഫിസർ (25,000): എൻ.എസ്.ജോഷ് ഇടുക്കി

വിദ്യാർഥികൾക്കുള്ള കർഷകപ്രതിഭ: ഷിതിൻ ചാക്കോ (ഹൈസ്കൂൾ – 10,000), ടി യു അഫീഫ് (ഹയർസെക്കൻഡറി – 25,000), ബിലാൽ ഷാജഹാൻ (കോളജ് – 25,000)

കർഷകതിലകം: എം.ജനീഷ (ഹൈസ്കൂൾ – 10,000)

കൃഷി വകുപ്പ് ജീവനക്കാർക്കുള്ള അവാർഡ് (വിഭാഗം ആദ്യ മൂന്നു സ്ഥാനങ്ങൾ എന്ന ക്രമത്തിൽ)

കൃഷി അസിസ്റ്റന്റ്: രാജേഷ് (കോട്ടയം), വർഗീസ്കുട്ടി തോമസ് (ഇടുക്കി), എം വി ബൈജു (കാസർഗോഡ്), സി സന്തോഷ് (പാലക്കാട്).

കൃഷി ഓഫിസർ: വി പി സിന്ധു (പാലക്കാട്), എ എ ജോൺ ‌ഷെറി (എറണാകുളം), സി അമ്പിളി (കോട്ടയം), സിബി തോമസ് (ഇടുക്കി).

കൃഷി അസി. ഡയറക്ടർ: എസ് ജെ ഹരികുമാർ (കൊല്ലം), പി ടി ഗീത (മലപ്പുറം), ജോർജ് സെബാസ്റ്റ്യൻ (ഇടുക്കി).

കൃഷി ഡപ്യൂട്ടി ഡയറക്ടർ: കെ മീന (കോട്ടയം), പ്രേംകുമാർ (ആലപ്പുഴ), ഷൈലജ ജോസഫ് (പത്തനംതിട്ട), പി ജി ചന്ദ്രമതി (ആലപ്പുഴ), സി ഗീത (കൊല്ലം).

പ്രിൻസിപ്പൽ കൃഷി ഓഫിസർ: അബ്ദുൽകരീം (ആലപ്പുഴ), ഉഷാകുമാരി (ഇടുക്കി), പ്രദീപ് (കാസർഗോഡ്).

ആത്മ പ്രോജക്ട് ഡയറക്ടർ: കെ എക്സ് ജെസി (പാലക്കാട്), റോയ് (വയനാട്), തിലകൻ (തൃശൂർ).

മണ്ണുസംരക്ഷണ വകുപ്പ് ജീവനക്കാർക്കുള്ള ക്ഷോണിപ്രിയ അവാർഡ് (25,000): ബിന്ദു മേനോൻ (പാലക്കാട്), ക്ഷോണി സഹായക് (15,000): പി കെ സജീഷ് (കാസർഗോഡ്), ക്ഷോണി സേവക് (10,000): കെ പി ജനാർദനൻ (മലപ്പുറം)ക.

(കടപ്പാട്: ഹരിത കേരളം)