പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി കേരളത്തിന്റെ കുതിപ്പ്; ഡിസംബറിൽ ലക്ഷ്യം നേടാനൊരുങ്ങി ക്ഷീരവികസന വകുപ്പ്

പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി കേരളത്തിന്റെ കുതിപ്പ്; ഡിസംബറിൽ ലക്ഷ്യം നേടാനൊരുങ്ങി ക്ഷീരവികസന വകുപ്പ്. ഡിസംബറോടെ ആഭ്യന്തര പാല്‍ ഉല്‍പാദനത്തില്‍ കേരളം സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ക്ഷീരവികസന വകുപ്പ്. കേരളത്തിന്റെ പാല്‍ ആവശ്യം നിറവേട്ടാൻ അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നതിനു പകരം 81% ത്തോളം പാൽ നിലവില്‍ സംസ്ഥാനത്തു തന്നെ ഉല്‍പാദിപ്പിക്കുന്നു.

സംസ്ഥാനത്ത് പാലിന്റെ ആവശ്യകത മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടിയെങ്കിലും ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിച്ചതോടെ മില്‍മ മേഖലാ യൂണിയനുകള്‍ ഇറക്കുമതി ചെയ്തിരുന്ന പാലിന്റെ അളവില്‍ അഞ്ച് ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 4.7 ലക്ഷം ലിറ്റര്‍ പാല്‍ ഇറക്കുമതി ചെയ്തിരുന്നുവെങ്കില്‍ 2018 ല്‍ ഇതുവരെ ഇത് രണ്ടു ലക്ഷം ലിറ്ററില്‍ താഴെ മാത്രമായി ചുരുങ്ങി.

കേരളത്തില്‍ എട്ടു ലക്ഷത്തോളം കുടുംബങ്ങളാണ് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 3.5 ലക്ഷത്തോളം കര്‍ഷകരാണ് പ്രതിദിനം ക്ഷീരസഹകരണ സംഘങ്ങളില്‍ പാലെത്തിക്കുന്നത്. കേരളത്തിലെ സങ്കരയിനം ഉരുക്കളുടെ ഉല്‍പാദന ശേഷിയിലും വര്‍ധനവുണ്ട്. പ്രതിദിനം 8.62 ലിറ്ററായിരുന്നത് 2017 ല്‍ 10.22 ലിറ്ററായി ഉയര്‍ന്നു. നിലവിൽ പ്രതിദിന പാല്‍ ഉല്‍പാദന ശേഷിയില്‍ പഞ്ചാബിനു പിന്നിലായി രണ്ടാം സ്ഥാനത്താണ് കേരളം.

Also Read: ക്ഷീര കർഷകർക്കിടയിൽ ഐടി ജോലിക്കാരന് എന്താ കാര്യം? സന്തോഷ് ഡി സിംഗ് പറയുന്നു ഒരു അപൂർവ വിജയഗാഥ

Image: pixabay.com