മഹാരാഷ്ട്രാ സർക്കാരിനെ പിടിച്ചുകുലുക്കി 30,000 കർഷകരുടെ നിയമസഭാ മാർച്ച്; കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് പ്രധാന ആവശ്യം

സ്വന്തം ലേഖകൻ: മഹാരാഷ്ട്രാ സർക്കാരിനെ പിടിച്ചുകുലുക്കി 30,000 കർഷകരുടെ നിയമസഭാ മാർച്ച്; കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് പ്രധാന ആവശ്യം. ബഡ്ജറ്റ് സമ്മേളനം നടന്നുവരുന്ന നിയമസഭാ മന്ദിരം അനിശ്ചിത കാലത്തേക്ക് സ്തംഭിപ്പിച്ച് സമരം ചെയ്യാനാണ് കർഷകരുടെ നീക്കം. ഇടതുപക്ഷ കർഷക സംഘടനയായ അഖില ഭാരതീയ കിസാൻ സഭയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.

സ്വനാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം; ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കണം എന്നിവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ. നാസിക്കിൽ നിന്ന് കഴിഞ്ഞ് ബുധനാഴ്ച ആരംഭിച്ച മാർച്ച് ഇപ്പോൾ താനെയിലെത്തി. ഞായറാഴ്ചയോടെ മുംബൈയിലെത്തി സമരം ആരംഭിക്കാനാണ് സമരക്കാരുടെ നീക്കം.

[amazon_link asins=’B075Z5FV4P’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’22bb14aa-252a-11e8-be0f-cdc7dcb9d4a1′]

ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ സമരം ചെയ്യാമെന്ന് പ്രഖ്യാപിച്ച് കർഷകർ തലസ്ഥാനത്തേക്ക് നീങ്ങമ്പോൾ കർഷകർക്കൊപ്പമാണെന്നു പ്രഖ്യാപിച്ച് അധികാരത്തിൽ കയറിയ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കടാശ്വാസ പരിപാടികൾ പ്രഖ്യാപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് സമരക്കാർ ആരോപിക്കുന്നു.

മുഖ്യമന്ത്രി കടാശ്വാസ പരിപാടികൾ പ്രഖ്യാപിച്ച ശേഷവും സംസ്ഥാനത്ത് 1,753 കർഷകർ ആത്മഹത്യ ചെയ്‌തെന്ന് അഖില ഭാരതീയ കിസാൻ സഭ സംസ്ഥാന സെക്രട്ടറി അജിത് നാവാലെ വ്യക്തമാക്കി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി, വടക്കൻ മഹാരാഷ്ട്രയിൽ രൂപം കൊണ്ട ‘ഹല്ലാ ബോൽ ആന്ദോളൻ’ തുടങ്ങിയ പ്രസ്ഥാനങ്ങൾ കൂടി കർഷക മുന്നണിയിൽ ചേർന്നതോടെ നാസിക് പ്രക്ഷോഭം മഹാരാഷ്ട്രാ സർക്കാരിന്റെ അടിത്തറയിളക്കുമെന്ന നിലയിലാണ് കാര്യങ്ങൾ.