മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി സ​ർ​ക്കാർ വാക്കുപാലിച്ചില്ല; വീണ്ടും മഹാപ്രക്ഷോഭത്തിന് തയ്യാറെടുത്ത് കിസാൻ സഭ

മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി സ​ർ​ക്കാർ വാക്കുപാലിച്ചില്ല; വീണ്ടും മഹാപ്രക്ഷോഭത്തിന് തയ്യാറെടുത്ത് കിസാൻ സഭ. മുംബൈ ലോം​ഗ് മാ​ർ​ച്ചി​ന് ശേ​ഷം ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ(​എ​ഐ​കെ​എ​സ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് ന​വേ​ലെ വ്യക്തമാക്കി. അതിനാൽ ജൂ​ൺ ഒ​ന്നി​ന് ക​ർ​ഷ​ക മാ​ർ​ച്ച് വീണ്ടും തുടങ്ങുമെന്നും നവേല അറിയിച്ചു.

സ​മ​ര​ത്തി​ന് മു​ന്നേ‌​ടി​യാ​യി ഗ്രാ​മ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. 24 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 20 ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​രു​ടെ ഒ​പ്പ് ശേ​ഖ​രി​ക്കു​മെ​ന്നും കി​സാ​ൻ സ​ഭ അ​റി​യി​ച്ചു. ജൂ​ൺ ഒ​ന്നി​ന് ക​ർ​ഷ​ക മാ​ർ​ച്ച് തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. എല്ലാ വിളകൾക്കും ഉൽപാദനച്ചെലവും 50% ലാഭവും ഉറപ്പാക്കുക, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ പൂർണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കിസാൻ സഭ കഴിഞ്ഞ മാസം ലോംഗ് മാർച്ച് സംഘടിപ്പിച്ചത്.

ഫെ​ബ്രു​വ​രി​യി​ൽ നാ​സി​ക്കി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ലോം​ഗ് മാ​ർ​ച്ചി​ൽ പതിനായിരക്കണക്കിന് ക​ർ​ഷ​ക​ർ അണിചേർന്നിരുന്നു. മാർച്ച് മുംബൈ നഗരം സ്തംഭിപ്പിച്ചതോടെ നിൽക്കക്കളിയില്ലാതെ ബിജെപി സർക്കാർ കർഷകരുടെ ആവശ്യങ്ങൾ ഒന്നാകെ അംഗീകരിച്ചതായി അറിയിക്കുകയായിരുന്നു.

Also Read: വിലയിടിവിൽ നെഞ്ചെരിഞ്ഞ് മാലിമുളക് കർഷകർ; ഇനി പ്രതീക്ഷ റമദാൻ വിപണിയിൽ

Image: wire.in