വിലയിടിവിൽ നെഞ്ചെരിഞ്ഞ് മാലിമുളക് കർഷകർ; ഇനി പ്രതീക്ഷ റമദാൻ വിപണിയിൽ

വിലയിടിവിൽ ഞ്ചെരിഞ്ഞ് മാലിമുളക് കർഷകർ; ഇനി പ്രതീക്ഷ റമദാൻ വിപണിയിൽ. എരിവിനും നിറത്തിനു പേരുകേട്ട മാലിമുളകിന് റമദാൻ വിപണി ഉണരുന്നതോടെ കികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. നല്ല പച്ച നിറവും മണവും എരുവും വലുപ്പവുമുള്ള മാലിമുളക് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് മാലി ദീപിലേക്ക് ആയതിനാലാണ് ഇതിന്‌ ഈ പേര് ലഭിച്ചത്.

തിരുവനന്തപുരം, കൊല്ലം തുടങ്ങിയ തെക്കൻ ജില്ലകളിലും മാലിമുളകിന് ധാരാളം ആവശ്യക്കാരുണ്ട്. കേരളത്തിലെ ഹൈറേഞ്ച് മേഖലകളിലാൺ മാലിമുളക് കൂടുതലും കൃഷി ചെയ്യുന്നത്. ചാണകവും പിണ്ണാക്കും ഉൾപ്പടെ ഉപയോഗിച്ച് പൂർണമായും ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നതും കീടനാശിനി പ്രയോഗം ആവശ്യമില്ല എന്നുള്ളതുമാണ് നിരവധി കർഷകരെ ഇതിന്റെ കൃഷിയിലേക്ക് ആകർഷിച്ചത്.

നെടുങ്കണ്ടം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് നിത്യേന ആയിരക്കണക്കിന് കിലോ മാലിമുളകാണ് തിരുവനന്തപുരം ചാലക്കമ്പോളം വഴി മാലിയിലേക്ക് കയറ്റി അയക്കുന്നത്. നിലവിൽ കിലോയ്ക്ക് 120 മുതൽ 130 രൂപവരെയാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ ഉൽപാദന ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് ലാഭകരമല്ലെന്ന് കർഷകർ പറയുന്നു. ഒരു കാലത്ത് 600 രൂപവരെ വില ലഭിച്ചിരുന്ന പച്ചക്കറിയായിരുന്നു മാലിമുളക്.

Also Read: വിപണിയിൽ വിലയില്ല; ചീര കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്

Image: mangalam.com