വിഷപ്പേടിയില്ലാതെ ഓ​ണ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി മീൻ വാ​ങ്ങാം; പുത്തൻ പദ്ധതിയുമായി മത്സ്യഫെഡ്

വിഷപ്പേടിയില്ലാതെ ഓ​ണ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി മീൻ വാ​ങ്ങാം; പുത്തൻ പദ്ധതിയുമായി മത്സ്യഫെഡ്. ശുദ്ധമായ മ​ത്സ്യം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ പ​ദ്ധ​തിയെന്ന് മ​ത്സ്യ​ഫെ​ഡ് വൃത്തങ്ങൾ വ്യക്തമാക്കി. മ​ത്സ്യ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ അപ്പപ്പോൾ കൃത്യമായി ല​ഭി​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ആപ്പ് ത​യാറാ​ക്കി​യ​തായും മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​പി. നി​ര​ഞ്ജ​ന്‍ അ​റി​യി​ച്ചു.

ഓ​രോ​സ​മ​യ​ത്തും ഓ​രോ ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന മ​ത്സ്യം, അ​പ്പോ​ഴ​ത്തെ വി​ല, എ​ന്നി​വ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭ്യ​മാ​കും. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഓ​ണ്‍​ലൈ​ന്‍ മ​ത്സ്യ വി​പ​ണ​ന​മെ​ന്ന ആ​ശ​യ​വു​മാ​യി മത്സ്യഫെഡ് അ​ധി​കൃ​ത​ര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

നി​ല​വി​ലു​ള്ള മ​ത്സ്യ​മാ​ര്‍​ട്ടു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മ​ത്സ്യം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ നി​ന്നും സം​ഭ​രി​ക്കാ​നും അ​വ മ​ത്സ്യ​ഫെ​ഡി​ന്‍റെ ബേ​യ്‌​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ത​ര​ണം ന​ട​ത്താ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​ബേ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ സം​ഭ​രി​ക്കു​ന്ന മ​ത്സ്യ​മാ​ണ് മ​ത്സ്യ​മാ​ര്‍​ട്ടു​ക​ളി​ലേ​ക്കും സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എത്തിക്കുക.

നേരത്തെ ഉപഭോക്താക്കൾക്ക് വിഷരഹിത മത്സ്യം ലഭ്യമാക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില ഉറപ്പാക്കാനും ലക്ഷ്യമിട്ട് തീരത്തില്‍ നിന്ന് വിപണിയിലേക്ക്’ പദ്ധതിയും മത്സ്യഫെഡ് അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ 100 ഫിഷ്ബൂത്തുകളും, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഫിഷ് സൂപ്പർമാർക്കറ്റുകളും മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ സൂക്ഷിക്കാനുള്ള ഐസ് ആന്റ് ഫ്രീസിങ് സ്റ്റോറേജ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

Also Read: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇനി കാര്‍ഷിക കര്‍മസേന; പുതുതായി ഇരുന്നൂറ് കർമസേനകൾ