കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുമെന്ന ഉറപ്പുമായി നിതി ആയോഗ്

കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുമെന്ന ഉറപ്പുമായി നിതി ആയോഗ്. ഉല്‍പ്പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികമായ കുറഞ്ഞ താങ്ങു വില (എംഎസ്പി) കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുമെന്ന് സംസ്ഥാന പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ അധ്യക്ഷനായുള്ള ചർച്ചയിലാണ് തീരുമാനമായത്. കഴിഞ്ഞ മാസം കേന്ദ്ര ബജജിലും ഇക്കാര്യം ധനമന്ത്രി ഉറപ്പു നൽകിയിരുന്നു.

[amazon_link asins=’B071DF166C’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’0df00335-2529-11e8-b492-1b39b79756e8′]

ഖാരിഫ് വിളകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം ഉല്‍പ്പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികമായ തുക താങ്ങുവില നല്‍കുമെന്നും ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഖരീഫ്, റാബി വിളകളുൾപ്പെട്ടെ 24 കാർഷിക ഉൽപ്പന്നങ്ങളുടെ പട്ടികയും സർക്കാർ പുറത്തിറക്കി. കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആന്റ് പ്രൈസസിന്റെ ഉപദേശപ്രകാരമാണ് പട്ടിക തയ്യാറാക്കിയത്.

Also Read: കൊടുംചൂടിൽ പൊരിഞ്ഞ് ജാതി കർഷകർ; കൃഷി ഉണക്ക് ഭീഷണിയുടെ നിഴലിൽ

സംസ്ഥാനങ്ങൾക്കായി മൂന്നു തരത്തിലുള്ള ശേഖരണ പദ്ധതികളും നിതി ആയോഗ് മുന്നോട്ടുവച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് അവരവരുടെ ആവശ്യത്തിന് ഒന്നോ അതിൽ കൂടുതലോ പദ്ധതികൾ സംഭരണത്തിനായി സ്വീകരിക്കാമെന്ന് കൃഷി സഹമന്ത്രി ഗജന്ദ്രസിംഗ് ശെഖാവത് പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി ഉൾക്കൊള്ളിച്ച് പുതുക്കിയ താങ്ങുവില നയം മാർച്ച് അവസാനത്തോടെ നിലവിൽ വരുമെന്നാണ് സൂചനകൾ.