കരിങ്കോഴി ആരുടെ സ്വന്തമാണ്? മധ്യപ്രദേശും ഛത്തീസ്ഗഡും തമ്മിൽ വാക്‌പോര് മുറുകുന്നു
കരിങ്കോഴി ആരുടെ സ്വന്തമാണ്? മധ്യപ്രദേശും ഛത്തീസ്ഗഡും തമ്മിൽ വാക്‌പോര് മുറുകുന്നു. പ്രോട്ടീൻ സമ്പന്നമായ കരിങ്കോഴി ഇനമായ കടക്കാനത്താണ് ഇരു സംസ്ഥനങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം.
ഈ കരിങ്കോഴികൾക്കായി ജിഐ ടാഗുകൾ ലഭിക്കുന്നതിന് രണ്ട് അയൽ സംസ്ഥാനങ്ങളും ചെന്നൈയിലെ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രി ഓഫീസിൽ അപേക്ഷ സമർപ്പിച്ചതോടെ തർക്കം ചൂടുപിടിച്ചത്.
പ്രാദേശിക വിപണികളിൽ കരിമാസി (കറുത്ത മാംസത്തോടുകൂടിയ പക്ഷികൾ) എന്നറിയപ്പെടുന്ന കടക്കാനത്ത് കരിങ്കോഴി പ്രീമിയം ഇനമായതിനാൽ ബ്രൊയിലർ കോഴിയുടെ ഇറച്ചിയേക്കാൾ മൂന്നിരട്ടി വിലയ്ക്കാണ് വിൽപ്പന.
മറ്റ് ഇറച്ചിക്കോഴി ഇനങ്ങളെ അപേക്ഷിച്ച് ഇരുമ്പിന്റെ അംശം കൂടതലായിരിക്കുന്നതും കൊളസ്ട്രോൾ കുറവാണെന്നതുമാണ് കരിങ്കോഴികളുടെ മേന്മ. അതിനാൽ വിപണിയിൽ ഇവയ്ക്ക് ആവശ്യക്കാരുടെ എണ്ണം വളരെ കൂടുതാലാണെന്ന് വിദഗ്ദർ പറയുന്നു.
മധ്യപ്രദേശിലെ ജബുവ ജില്ലയിൽ ഉത്പാദിപ്പിക്കുന്ന കടക്കാനത്ത് ഇനത്തിൽപ്പെട്ട കരിങ്കോഴിക്കാണ് ജി.ഐ നേറ്റിവിക് ടാഗ് ലഭിക്കുകയെന്ന് മധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പിന്റെ അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഭഗവാൻ മൻഹാനാനി അവകാശപ്പെടുന്നു.
ജിഐ ടാഗിന്റെ പ്രയോജനം ലഭിക്കുന്ന ആദിവാസി കുടുംബങ്ങൾക്കുവേണ്ടി ജബുവ ഗ്രാമീണ വികാസ് ട്രസ്റ്റ് 2012 ലാണ് അപേക്ഷ നൽകിയത്. മധ്യപ്രദേശിലെ ഗവൺമെൻറ് കോഴി വളർത്തൽ കേന്ദ്രങ്ങൾ പ്രതിവർഷം 2.5 ലക്ഷം കരിങ്കോഴികൾ ഉൽപ്പാദിപ്പിക്കുന്നു എന്നാണ് കണക്ക്.
Also Read: കരിങ്കോഴി വളര്‍ത്തല്‍: കോഴി, മുട്ട എന്നിവയുടെ ലഭ്യത, അറിഞ്ഞിരിക്കേണ്ട മറ്റ് കാര്യങ്ങള്‍
അതേസമയം ഛത്തീസ്ഗഡിലെ ഗ്ലോബൽ ബിസിനസ് ഇൻകുബേറ്റർ പ്രൈവറ്റ് ലിമിറ്റഡ് (ജി പി ഐ പി എൽ) ചെയർമാൻ ശ്രീനിവാസ് ഗോഗിനേനി പറയുന്നതനുസരിച്ച് ദന്തേവാഡ ജില്ലയിൽ പ്രത്യേകമായ രീതിയിൽ ഈ കോഴികളെ വളർത്തുന്നുണ്ട്. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ജിപിഐപിഎൽ കോഴി വളർത്തലിലൂടെ ഈ പ്രദേശത്തെ ആദിവാസി വിഭാഗത്തിന് ഒരു വരുമാന മാർഗവും നൽകിവരുന്നതായി അദ്ദേഹം വാദിക്കുന്നു.
ഒരു പക്ഷിയ്ക്ക് 2,000 മുതൽ 2,500 രൂപ വരെ വില വരുന്ന കടക്കാനതത്ത് കരിങ്കോഴി ഇറച്ചിക്കോഴി വിപണിയിലെ സൂപ്പർ താരമാണ്. ഒരു മുട്ടയ്ക്ക് 50 രൂപയും ഒരു കിലോ ഇറച്ചിയ്ക്ക് 700 രൂപ മുതൽ 1000 രൂപ വരെയുമാണ് നിലവിൽ വിലനിലവാരം.
Image: google
Latest posts by Mannira News Desk (see all)
- Bt. കോട്ടണ്‍ പേറ്റന്റ് കേസില്മോണ്സാന്റോയ്ക്ക് വിജയം - January 8, 2019
- കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം - August 13, 2018
- മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ നടപടി; കൃഷി ഉദ്യോഗസ്ഥരോട് അവധി ദിവസങ്ങളിൽ പ്രവർത്തനസജ്ജരായിരിക്കണമെന്ന് കൃഷി മന്ത്രി - August 13, 2018