Notice: Undefined property: stdClass::$pages in /home/content/n3pewpnaspod01_data01/72/3588572/html/wp-content/plugins/search-engine-visibility/classes/plugin.php on line 128
കേരളത്തിൽ കടുകു കൃഷിയ്ക്ക് നല്ലകാലം; കറികളിലും അച്ചാറിലും മരുന്നിനും കടുക് – മണ്ണിലേക്ക്, മണ്ണിനെ അറിഞ്ഞ മനുഷ്യനിലേക്ക്.

കേരളത്തിൽ കടുകു കൃഷിയ്ക്ക് നല്ലകാലം; കറികളിലും അച്ചാറിലും മരുന്നിനും കടുക്

കേരളത്തിൽ കടുകു കൃഷിയ്ക്ക് നല്ലകാലം; കറികളിലും അച്ചാറിലും മരുന്നിനും കടുക് ഒഴിച്ചുകൂടാൻ പറ്റാത്തതിനാൽ സംസ്ഥാനത്ത് കടുക് കൃഷിയ്ക്ക് മികച്ച സാധ്യതകളാണുള്ളത്. ശൈത്യകാല വിളയായ കടുക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ധാരാളമായി കൃഷി ചെയ്തു വരുന്നു.

കടുകിനു വളരാന്‍ 6 മുതല്‍ 27 ഡിഗ്രി ഉഷ്മാവാണ് അനുയോജ്യം എന്നതിനാല്‍ കേരളത്തിന്‍റെ കാലാവസ്ഥയ് യോജിച്ചതാണ് ഈ ഇത്തിരിക്കുഞ്ഞൻ. വിത്തുകള്‍ പാകി ഏകദേശം നാല് മാസങ്ങള്‍കൊണ്ട് വിളവെടുപ്പ് നടത്താം എന്ന മെച്ചവുമുണ്ട്.

മലയാളിയുടെ കറികളില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത വ്യഞ്ജനമായ കടുക് കറികളിൽ താളിക്കാനും അച്ചാറിലും ചേർക്കാൻ ഉപയോഗിക്കുന്നു. കൂടാതെ ആസ്ത്മയ്ക്കുള്ള മരുന്നിന്റെ പ്രധാന ഭാഗമായ സെലനിയം നിർമിക്കുന്നത് കടുകിൽ നിന്നാണ്. കടുകിൽ നിന്ന് ഉല്പ്പാദിപ്പിക്കുന്ന കടുകെണ്ണ ആഹാരം പാകം ചെയ്യുന്നതിനും ആയുര്‍വേദ ചികില്‍സയില്‍ ഞരമ്പ് രോഗങ്ങള്‍, വീക്കങ്ങള്‍ എന്നിവയ്ക്ക് ലേപനം ആയും ഉപയോഗിക്കുന്നു.

ഇളം മഞ്ഞ, ഇളം കറുപ്പ്, തവിട്ടുനിറങ്ങളിളാണ് നല്ലയിനം കടുക് കാണപ്പെടുന്നത്. കേരളത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം ആദിവാസി മേഖലയിലാണ് കടുക് കൃഷി ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ഉയര്‍ന്ന വിളവ് തരുന്ന NRCHB 506, ക്രാന്തി എന്നിവയാണ് ഉത്തമം. വിത്ത് വിതയ്ക്കുതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന്‌ 30-40 കിലോ തോതില്‍ കാലിവളമോ കംപോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം.

അമ്ലഗുണം കൂടുതലുള്ള മണ്ണാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേര്‍ത്തുകൊടുക്കാം. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്താണ് വിത്തുകള്‍ വിതയ്‌ക്കേണ്ടത്‌. ചെടിയുടെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ അന്തരീക്ഷത്തില്‍ പുലര്‍കാലങ്ങളില്‍ തണുപ്പും പകല്‍ ചൂടും അത്യാവശ്യമാണ്. തവാരണകളില്‍ വിത്ത് പാകിമുളപ്പിച്ച്‌ പറിച്ചുനട്ടാണ് ചട്ടികളില്‍ കടുക് വളര്‍ത്താവുന്നത്‌. പുരയിടകൃഷിയില്‍ ചെടി നടാന്‍ കുഴിയെടുക്കുമ്പോള്‍ നല്ല നീര്‍വാര്‍ച്ച ഉള്ളിടത്തായിരിക്കാൻ ശ്രദ്ധിക്കണം.

ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയില്‍ കാലിവളം, മണല്‍, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 50ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേര്‍ത്തതിനുശേഷം അതില്‍ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുതാണ്. വേനല്‍ക്കാലത്താണ് നടുന്നതെങ്കില്‍ ഒന്നരാടന്‍ നനച്ചുകൊടുക്കണം.

വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമായിരിക്കണം തൈ നടാന്‍ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടി വളരുന്നതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കല്‍ മുരടില്‍നിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേര്‍ത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം. വേപ്പെണ്ണ എമെല്‍ഷന്‍, വേപ്പധിഷ്ഠിത കീടനാശിനികള്‍ എന്നിവ കടുകിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്.

Also Read: പുതുമഴയ്ക്കൊപ്പം ഇഞ്ചി കൃഷിയ്ക്ക് സമയമായി; തയ്യാറെടുപ്പ് തുടങ്ങാം

Image: pixabay.com