മികച്ച സാമ്പത്തിക നേട്ടം ഉറപ്പുനൽകുന്ന അലങ്കാരമത്സ്യ കൃഷി

മികച്ച സാമ്പത്തിക നേട്ടം ഉറപ്പുനൽകുന്ന അലങ്കാരമത്സ്യ കൃഷിയ്ക്ക് പ്രചാരമേറുന്നു. വര്‍ഷത്തില്‍ എല്ലാ സമയത്തും അലങ്കാരമത്സ്യങ്ങളെ ഉല്‍പാദിപ്പിക്കാം എന്നതിനാൽ ഈ കൃഷി രീതി കർഷകർക്ക് പ്രിയപ്പെട്ടതാണ്.
അടയിരിക്കുന്ന മത്സ്യങ്ങള്‍ക്കും ലാര്‍വകള്‍ക്കുമുള്ള ജീവനുള്ള ആഹാരങ്ങളായ ട്യൂബിഫെക്‌സ് വിരകള്‍, മോയ്‌ന, മണ്ണിരകള്‍ എന്നിവയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം എന്നതാണ് അലങ്കാരമത്സ്യ കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യം.

ഇന്‍ഫുസോറിയ, ആര്‍ടീമിയ നോപ്ലി, റോറ്റിഫര്‍, ഡാഫ്‌നിയ തുടങ്ങിയ ചെടികള്‍ ആദ്യകാലങ്ങളില്‍ത്തന്നെ ലാര്‍വയ്ക്ക് ആവശ്യമാണ്. ഇത്തരം ആഹാരം തുടര്‍ച്ചയായി ഉല്‍പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ഇതിന്റെ വിജയകരമായ പരിപാലനത്തിന് ആവശ്യമാണ്. അനുബന്ധ ആഹാരമായി കര്‍ഷകര്‍ക്ക് സാധാരണ കാര്‍ഷികോല്‍പന്നങ്ങളില്‍നിന്ന് പെല്ലറ്റ് രൂപത്തിലുള്ള ആഹാരവും ഉണ്ടാക്കാവുന്നതാണ്.

മത്സ്യക്കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് നല്ല ഗുണനിലവാരമുള്ള ജലം ലഭ്യമാക്കാന്‍ ജൈവ അരിപ്പകള്‍ സ്ഥാപിക്കാനും ശ്രദ്ധിക്കണം. ഏകദേശം 600 അലങ്കാരമത്സ്യ ഇനങ്ങള്‍ ലോകമെങ്ങുമുള്ള ജലാശയങ്ങളിൽ ജീവിക്കുന്നതായാണ് കണക്ക്. ഇന്ത്യയിലാകട്ടെ ഇതിൽ നിരവധി ഇനങ്ങളുണ്ട്. ആരോഗ്യം സൗന്ദര്യവുമുള്ള അലങ്കാരമത്സ്യങ്ങൾക്ക് വിപണിയിൽ എന്നും ആവശ്യക്കാരുള്ളതിനാൽ ഈ കൃഷി കർഷകനെ കൈവിടാറില്ല.

Also Read: കീടങ്ങളെക്കൊണ്ട് പൊറുതിമുട്ടിയോ? ഇതാ ഫലപ്രദമായ ചില കെണികൾ

Image: pixabay.com