പാഷൻഫ്രൂട്ട്: ഒരു വളപ്രയോഗവും ആവശ്യമില്ലാത്ത വീട്ടുകൃഷി

പാഷൻഫ്രൂട്ട്, ഒരു വളപ്രയോഗവും ആവശ്യമില്ലാത്ത വീട്ടുകൃഷി. വേഗത്തില്‍ വളരുന്ന ചെടി കൂടിയാണ് പാഷൻഫ്രൂട്ട്, കൂടാതെ നിരവധി ഔഷധഗുണങ്ങള്‍ ഉള്ള ഒരു ഫലവുമാണിത്. യാതൊരു ആയാസവുമില്ലാതെ എവിടെയും പടര്‍ന്നു കയറുന്ന വള്ളിച്ചെടി വര്‍ഗത്തില്‍പ്പെട്ട പാഷന്‍ഫ്രൂട്ട് സീസണില്‍ നിറയെ കായ്ക്കുകയും ചെയ്യും.

പാഷന്‍ഫ്രൂട്ടിന് സാധാരണയായി നല്ല വെയില്‍ ആവിശ്യമാണെങ്കിലും ശക്തമായ കാറ്റ് കൃഷിക്ക് അനുയോജ്യമല്ല. നല്ല നനവും വളക്കൂറുള്ള മണ്ണും ഉണ്ടെങ്കില്‍ വിളവ് കൂടുതല്‍ ലഭിക്കും. സാധാരണ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കൂടുന്നത് ചെടിയുടെ ആയുസു വര്‍ദ്ധിപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. ഏവിടെയും പടര്‍ത്താമെങ്കിലും പന്തലിട്ട് പടര്‍ത്തുന്ന ശാസ്ത്രീയ കൃഷിരീതിയാണ് നല്ല വിളവു ലഭിക്കാൻ ഉത്തമം.

പാഷന്‍ഫ്രൂട്ട് വിത്തുകള്‍ മുളപ്പിച്ചും കൂടാതെ തണ്ടുകള്‍ മുളപ്പിച്ച് തൈകളാക്കിയും രണ്ട് നടീൽ രീതികൾ നിലവിലുണ്ട്. വിത്തുകള്‍ വെള്ളത്തില്‍ 2 ദിവസമെങ്കിലും മുക്കിവച്ചശേഷം പാകാവുന്നതാണ്. തുടര്‍ന്ന് 2 ആഴ്ച പാകമായ തൈകള്‍ പോളിബാഗുകളിലേക്ക് മാറ്റണം. വേഗത്തില്‍ കായ്ഫലം ലഭിക്കാന്‍ തണ്ടുകള്‍ മുളപ്പിച്ച തൈകളാണ് അനുയോജ്യമെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

Also Read: കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പടവല കൃഷി, മഴക്കാലം ഒഴികെ എപ്പോൾ വേണമെങ്കിലും കൃഷിയിറക്കാം