മഴക്കാലം കുരുമുളകിന് ദ്രുതവാട്ടത്തിന്റെ സമയം; തണ്ടുണങ്ങൽ രോഗത്തിനുള്ള പ്രതിവിധികൾ

മഴക്കാലം കുരുമുളകിന് ദ്രുതവാട്ടത്തിന്റെ സമയം; തണ്ടുണങ്ങലിനെതിരായ പ്രതിവിധികൾ ഇവയാണ്. ദ്രുതവാട്ടത്തിന് പ്രധാന കാരണം മഴക്കാലത്ത് വ്യാപകമാകുന്ന ഒരിനം കുമിളാണ്. കേരളത്തിൽ സാധാരണ മൺസൂണിന്റെ വരവൊടെയാണ് ഈ കുമിൾ രോഗം വ്യാപകമാകുന്നത്.

അതുവരെ ആരോഗ്യത്തോടെ വളർന്നിരുന്ന കുരുമുളക് ചെടി പെട്ടെന്ന് തണ്ടുണങ്ങി, ഇലകൾ കൊഴിഞ്ഞ് പൂർണമായും നശിക്കുന്നതാണ് ദ്രുതവാട്ടത്തിന്റെ രീതി. ചെടിക്ക് ചുറ്റും 50 സെമീ വിസ്താരത്തിൽ തടമെടുത്ത് അതിൽ ഒരു ശതമാനം വീര്യമുള്ള ബോൾഡോമിശ്രിതം ഒഴിക്കുകയാണ് രോഗപ്രതിരോധത്തിന്റെ ആദ്യപടി.

ചെടിയൊന്നിന് 5–10 ലിറ്റർ ഉപയോഗിച്ചാലേ ചുവട് നല്ലതുപോലെ നനയൂ. വള്ളിച്ചുവട്ടിൽ നിന്നു മുകളിലേക്ക് 40 സെമീ ഉയരം വരെ ബോർഡോ കുഴമ്പ് പുരട്ടുകയും വേണം. അതിനുശേഷം ബോർഡോമിശ്രിതം ഒരു ശതമാനം, വള്ളി മുഴുവൻ നനയത്തക്കവിധം തളിക്കുകയും ചെയ്യുക.

ഇത് തുലാവർഷം തുടങ്ങുന്നതിനു തൊട്ടുമുമ്പും ഒരു തവണ കൂടി ആവർത്തിക്കണം. രോഗബാധ കാണപ്പെടുന്ന കുരുമുളക് ചെടികൾ ഉടൻ‌തന്നെ ചുവടു പിഴുതെടുത്ത് നശിപ്പിച്ചു കളയാനും ശ്രദ്ധിക്കണം. തോട്ടത്തിൽ വെള്ളം കെട്ടിനിൽക്കാൻ ഇടയാകരുത്. മഴത്തുള്ളി വീണു മണ്ണ് വള്ളിയിൽ പതിക്കുന്നതു തടയാൻ ആവരണവിളകൾ നട്ടുപിടിപ്പിക്കുന്നതും നല്ലതാണ്.

മണസൂൺ തുടങ്ങുന്നതിനു തൊട്ടുമുമ്പ് കൊടിയൊന്നിന് ഒരു കിലോ കുമ്മായവും രണ്ടു കിലോ വേപ്പിൻപിണ്ണാക്കും ചേർക്കുക. ചാണകം, വേപ്പിൻ പിണ്ണാക്ക് എന്നിവ കൂട്ടിക്കലർത്തി ട്രൈക്കാഡർമ കൾച്ചർ വളർത്തിയെടുത്ത് ചെടിയൊന്നിന് അഞ്ചു കിലോ എന്ന അളവിൽ ജൂൺ, ജൂലൈ മാസങ്ങളിൽ മഴ മണ്ണിൽ ചേർക്കുകയും ചെയ്താൽ ദ്രുതവാട്ടത്തെ പ്രതിരോധിക്കുന്നതിനു പുറമേ ഇത്തവണ നല്ല വിളവുണ്ടാക്കുകയും ചെയ്യാം.

Also Read: പുസ്തകത്തിനും പെൻസിലിനുമൊപ്പം വിത്തും കൈക്കോട്ടും; പുത്തൻ ജൈവകൃഷി മാതൃകയുമായി ചെന്നൈയിലെ സ്കൂളുകൾ

Image: pixabay.com