അലങ്കാര രംഗത്തെ രാജ്ഞിയായ പൊയിൻസെറ്റിയയുടെ മികച്ച വരുമാന സാധ്യതകൾ

അലങ്കാര രംഗത്തെ രാജ്ഞിയായ അലങ്കാരച്ചെടി പൊയിൻസെറ്റിയയുടെ വരുമാന സാധ്യതകൾ പലതാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ക്രിസ്മസ്, ഈസ്റ്റര്‍ സീസണില്‍ അലങ്കാരത്തിനായി ഏറ്റവുമധികം ഉപയോഗിക്കുന്ന ചെടിയാണ് പൊയിന്‍സെറ്റിയ. മെക്സിക്കോ ജന്മദേശമായ ഈ ചെടിയുടെ കടും ചുവപ്പും കടും പച്ചയുമായ ഇലകളാണ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്.

2 അടി മുതല്‍ 13 അടി വരെ ഉയരം വക്കുന്ന ഈ ചെടിയുടെ ഇരുണ്ട പച്ചയും ചുവപ്പും നിറങ്ങളിലുള്ള ഇലകള്‍ക്ക് 7 മുതല്‍ 16 സെ.മീ വരെ നീളമുണ്ടാകും. ഓറഞ്ച്, ക്രീം പിങ്ക്, വെള്ള നിറമുള്ള ഇലകളും ഇവയ്ക്കിടയില്‍ കാണുപ്പെടുന്നു. വീടിനുള്ളില്‍ സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിലാണ് ഇവ വളരുന്നത്. വീടിനു പുറത്ത് മണ്ണില്‍ ചെടികൾ നട്ടു വളര്‍ത്തിയ ശേഷം വീടുകൾക്കകത്ത് ബോണ്‍സായി മാതൃകയില്‍ ചട്ടികളിൽ മാറ്റി നട്ടും പൊയിന്‍സെറ്റിയ വളര്‍ത്താറുണ്ട്.

എളുപ്പത്തിൽ രോഗം ബാധിക്കുന്ന നട്ടും പൊയിന്‍സെറ്റിയയുടെ സ്വഭാവമാണ് കൃഷിക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. പൂപ്പല്‍ രോഗമാണ് ഇവയില്‍ ഏറ്റവും അപകടകാരി. ഈ ചെടിയുടെ ഇലകള്‍ തിന്നുന്ന മൃഗങ്ങളിലും മനുഷ്യരിലും ലും ത്വക്​രോഗം, വയറിളക്കം, ഛര്‍ദ്ദി, താല്‍ക്കാലിക അന്ധത എന്നീ പ്രശ്നങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. എങ്കിലും മികച്ച വരുമാനം നേടിത്തരുന്ന പൊയിന്‍സെറ്റിയക്ക് അലങ്കാരച്ചെടി കൃഷി ചെയ്യുന്നവർക്കിടയിൽ പ്രിയം ഏറുകയാണെന്ന് കർഷകർ പറയുന്നു.

Also Read: പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം; പരിചരണവും വിളവെടുപ്പും എളുപ്പമാക്കാം

Image: pixabay.com