വിദേശിയായി വന്ന് സ്വദേശിയായ പഴവർഗക്കാരൻ; പുലാസൻ പഴത്തെ പരിചയപ്പെടാം

വിദേശിയായി വന്ന് സ്വദേശിയായ പഴവർഗക്കാരൻ; പുലാസൻ പഴത്തെ പരിചയപ്പെടാം. ഫിലോസാൻ എന്നു പേരുള്ള ഈ പഴവർഗക്കാരന്റെ സ്വദേശം മലേഷ്യയാണ്. വിദേശമലയാളികൾ വഴിയാണ് ഇവ കേരളത്തിലെത്തിയത് എന്ന് കരുതപ്പെടുന്നു. വിളഞ്ഞ പഴം മരത്തില്‍ നിന്ന്‌ ചുറ്റിത്തിരിച്ചു വേണം പൊട്ടിക്കാൻ. അതിനാൽ തിരിക്കുക എന്ന മലയന്‍ പദത്തിൽ നിന്നാണ് പുലാസൻ എന്ന പേരിന്റെ ഉത്ഭവം.

മൃദുവായ മുള്ളുകൾ നിറഞ്ഞതാണ് പുലാസൻ കായ്കൾ. ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. ഇലകൾ ചെറുതും പച്ച നിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ മലർന്ന പച്ച നിറമണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂക്കുന്ന ഇതിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകാറുണ്ട്.

നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലേക്ക് മാറുകയും ചെയ്യും. 10 മുതൽ 15 മീറ്റര്‍ വരെ ഉയരംവെക്കുന്ന പുലാസാന്റെ ഭക്ഷ്യയോഗ്യമായ ഉൾക്കാമ്പ് മധുരവും നീരും നിറഞ്ഞതാണ്. ഉള്ളിൽ ചെറിയ ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് കാണപ്പെടുന്നു.

[amazon_link asins='B01GD9AWBS' template='ProductAd' store='Mannira3765' marketplace='IN' link_id='9794781a-3242-11e8-94fd-bfb44330d6d3']

വിത്തിൽ നിന്നു കാമ്പ് എളുപ്പം വെർപ്പെടുത്തി മാംസളമായ ഭാഗം നേരിട്ടു കഴിക്കാം. ഐസ്ക്രീം, ജൂസ്, ജാം എന്നിവയിൽ രുചിക്കായി പുലാസാൻ ചേർക്കാം. ഇതിന്റെ വിത്ത് ചില സ്ഥലങ്ങളിൽ വറുത്തും കഴിക്കാറുണ്ട്. വളരെ കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ള പുലാസൻ നട്ടുവളർത്താൻ തൈകൾ ഉപയോഗിക്കാമെങ്കിലും ബഡ് ചെയ്ത തൈകൾ നടുന്നതാണ് ഉത്തമം.

കാണാൻ സുന്ദരനായ പുലാസൻ മരം അലങ്കാര വൃക്ഷമായും ഉപയോഗിക്കാം എന്നതിനാൽ തൊടികളിലും വീട്ടുവളപ്പിലും വളർത്താവുന്നതാണ്. അധികം ചൂട് താങ്ങാൻ കഴിയാത്തതാണ് പുലാസാൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനുള്ള പ്രധാന വെല്ലുവിളി. പോഷക സമൃദ്ധമായ പുലാസാൻ ജീവകങ്ങളും ധാതുക്കളും മറ്റ് സസ്യജന്യ സംയുക്തങ്ങളും ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു.

പത്തു വര്‍ഷത്തിലേറെ പ്രായമുള്ള ഒരു മരത്തില്‍ നിന്ന് ഒരു സീസണില്‍ 50 കിലോ പുലാസന്‍ കിട്ടുമെന്നാണ് എകദേശ കണക്ക്. വിപണിയില്‍ ഒരു കിലോ പുലാസന്‍ പഴത്തിന് 200 രൂപയിൽ കൂടുതൽ വില ലഭിക്കാറുണ്ട്. കേരളത്തിലെ വിപണികളിൽ പുലാസൻ ഫലത്തിന് ആവശ്യക്കാർ വർധിച്ചതോടെ കൂടുതൽ കർഷകർ പുലാസാൻ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.

Also Read: മത്സ്യക്കൃഷിയ്ക്ക് ഇനി ഒരു ഏക്കറൊന്നും വേണ്ട; അക്വപോണിക്സ് ഉണ്ടെങ്കിൽ ഒരു സെന്റ് ധാരാളം

Image: davesgarden.com