മട്ടുപ്പാവിലൊരു തോട്ടം: കാര്‍ഷികാഭിരുചിയുടെ പുത്തന്‍ സാധ്യത ‌

മിക്കവര്‍ക്കും കൃഷി എന്നത് വരുമാനോപാധിയും ഉപജീവനമാര്‍ഗമാകുമ്പോള്‍ മറ്റു ചിലര്‍ അതൊരു ശീലവും സമ്പ്രദായവുമാക്കി മാറ്റുക പതിവാണ്. ഈ പുതിയകാലത്ത് തൊഴിലവസരങ്ങളും മുന്തിയ ജീവിതസാഹചര്യവും മുന്നില്‍ക്കണ്ട് നഗരങ്ങളിലേക്ക് ചേക്കേറുന്നവര്‍ക്കും കുറഞ്ഞ വിസ്തൃതിയുള്ള പുരയിടങ്ങളിലും താമസിക്കുന്നവര്‍ക്കും അവരവരുടെ കാര്‍ഷികാഭിരുചികള മുന്നോട്ട് നയിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് മട്ടുപ്പാവിലെ കൃഷി (Rooftop farming).

ഓരോ കുടുംബത്തിനും അവര്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ മട്ടുപ്പാവില്‍ സ്വയം കൃഷിചെയ്‌തെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. വിപണിയില്‍ നിന്ന് നമ്മള്‍ ഉയര്‍ന്ന വിലകൊടുത്തു വാങ്ങി ഉപയോഗിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും വന്‍തോതില്‍ രാസവളങ്ങളും കൃത്രിമ രാസകീടനാശിനികളും തളിച്ച് ഉത്പാദിപ്പിക്കുന്നവയാണ്. മാത്രമല്ല, ഇത് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുന്നതിന് ഒരു പരിധിവരെ കാരണമാകുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളെ ഒരു പരിധിവരെ മറികടക്കാന്‍ കഴിയുന്ന ഒന്നാണ് മട്ടുപ്പാവിലെ കൃഷി. നമ്മുടെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍ ചെറിയതോതില്‍ കൃഷിചെയ്‌തെടുക്കുകയോ അല്ലെങ്കില്‍ പോളിഹൗസുകള്‍ നിര്‍മ്മിച്ചു അല്‍പ്പം ഉയര്‍ന്നതോതില്‍ വിളയിച്ചെടുക്കുകയോ ചെയ്യാനുള്ള സാധ്യതയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

[amazon_link asins='B078TLB1DX' template='ProductAd' store='Mannira3765' marketplace='IN' link_id='1521e70a-30e4-11e8-b9d9-79906025f67b']

തക്കാളി, പയര്‍, വെണ്ട, വഴുതന, പാവല്‍, ചീര തുടങ്ങിയവ മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമായ ഇനങ്ങളാണ്. പ്ലാസ്റ്റിക് ചാക്കിലോ ഗ്രോബാഗുകളിലോ ആണ് ചെടി നട്ടുവളര്‍ത്തുന്നത്. നിരപ്പായ പ്രതലമുള്ള ഏത് ടെറസ്സിലും പച്ചക്കറികൃഷി ചെയ്യാം. മണ്ണ്, മണല്‍, ചാണകപ്പൊക്കി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ കൂട്ടിയോജിപ്പിച്ചാണ് ചാക്കുകളില്‍ നിറയ്ക്കുന്നത്. ഇതിലേക്ക് ഒരു ചക്കിന് 100 ഗ്രാം എല്ലുപൊടി 100 ഗ്രാം ചാരം എന്നിവ ചേര്‍ക്കുന്നതും ചെടിയുടെ വളര്‍ച്ചക്ക് അനുയോജ്യമായിരിക്കും. ഈ മിശ്രിതം നന്നായി യോജിപ്പിച്ചതിനു ശേഷം ചാക്കിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളം നിറക്കുക. തുടര്‍ന്ന് ചാക്ക് ചെറുതായി നനച്ചതിനു ശേഷം വിത്ത് പാകാവുന്നതാണ്. ചീര പോലുള്ള വിത്തുകള്‍ക്കൊപ്പം കുറച്ചു അരിപ്പൊടി ചേര്‍ത്ത് വിതച്ചാല്‍ വിത്ത് ഉറുമ്പുകള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കാം. ചീര നടുമ്പോള്‍ ചുവപ്പ് ചീരക്കൊപ്പം പച്ച ചീര ചേര്‍ത്ത് നാടുകയാണെങ്കില്‍ ചെടിയെ ഇലപ്പുള്ളി രോഗം വരുന്നതില്‍ നിന്ന് സംരക്ഷിക്കാം. തൈകള്‍ മണ്ണില്‍ പിടിച്ചു വരുന്നതുവരെ തണല്‍ ആവശ്യമാണ്. മണ്ണ് നിറച്ച ചാക്കുകള്‍ മൂന്നു ഇഷ്ടിക കൂട്ടുവെച്ചു അതിനുമുകളില്‍ വയ്ക്കാം ഇങ്ങനെ ചെയ്യുന്നതിലൂടെ മണ്ണ് ഒലിച്ചു ടെറസ്സ് വൃത്തികേടാവുന്നത് ഒഴിവാക്കാം. രാവിലേയും വൈകുന്നേരവും ചെടികള്‍ നനച്ചു കൊടുക്കാം. ചെടികള്‍ക്ക് മിതമായ ജലസേചനമേ ആവശ്യമുള്ളൂ.

[amazon_link asins='B076M7KN3J' template='ProductAd' store='Mannira3765' marketplace='IN' link_id='20391a2b-30e4-11e8-85a6-e9d7579295ed']

ചെടിക‌ള്‍ക്ക് വളമായി ചാണകം, എല്ലുപൊടി, ഗോമൂത്രം, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. അസോള എന്ന ചെറിയ സസ്യം ചെടികള്‍ക്ക് നല്ല വളമാണ് ഏത് ടെറസ്സില്‍ തന്നെ ഒരു പോളിത്തീന്‍ കവറില്‍ വെള്ളം നിറച്ചു വളര്‍ത്തിയെടുക്കാം. ഇതു വെള്ളത്തില്‍ നിന്ന് കോരിയെടുത്ത് ചെടിയുടെ ചുവട്ടില്‍ വിതറിയാല്‍ മതി. കീടനിയന്ത്രണത്തിനായി വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കുന്നതാണ് ഉത്തമം. 1 കിലോ ഗ്രാം കടലപിണ്ണാക്ക് 1 കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ വെവ്വേറെ കുതിര്‍ത്തു വെയ്ക്കുക. 1 കിലോ ഗ്രാം ചാണകം 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇതിലേക്ക് പിണ്ണാക്കുകള്‍ ചേര്‍ത്ത് ഇളക്കി 15 ദിവസത്തിന് ശേഷം 5 ഇരട്ടി വെള്ളം ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് വേപ്പിന്‍ പിണ്ണാക്ക് ലായനി. ഈ ലായനി തളിക്കുന്നത് ചെടിയുടെ വളര്‍ച്ചക്കും കീട നിയന്ത്രണത്തിനും സഹായിക്കും. പാവല്‍, പയര്‍, പടവലം തുടങ്ങിയ പച്ചക്കറികള്‍ക്കു പ്ലാസ്റ്റിക് ചരട്, പട്ടിക എന്നിവയുപയോഗിച്ച് കുറഞ്ഞ ചിലവില്‍ ടെറസ്സില്‍ പന്തല്‍ തയ്യാറാക്കാം. കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കായ്കള്‍ സംരക്ഷിക്കുന്നതിനായി അവ പേപ്പര്‍ കൊണ്ട് പൊതിഞ്ഞു വെയ്ക്കുക. കൃഷി ആരംഭിച്ച് ഒരു മാസത്തില്‍ തന്നെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വിളവെടുത്ത് തുടങ്ങാം.

Also Read: വീടുകളിൽ മുളക് കൃഷി ചെയ്യാം, അനായാസമായി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ