ക്ഷീര കർഷകർക്കിടയിൽ ഐടി ജോലിക്കാരന് എന്താ കാര്യം? സന്തോഷ് ഡി സിംഗ് പറയുന്നു ഒരു അപൂർവ വിജയഗാഥ

ക്ഷീര കർഷകർക്കിടയിൽ ഐടി ജോലിക്കാരന് എന്താ കാര്യം? എന്നാണ് ചോദ്യമെങ്കിൽ സന്തോഷ് ഡി സിംഗിന് പറയാനുള്ളത് ഒരു അപൂർവ വിജയഗാഥയാണ്. പ്രശസ്തമായ അമൃതാ ഡയറി ഫാമുകളുടെ സ്ഥാപകനായ സന്തോഷിന്റെ തുടക്കം ഒരു ബഹുരാഷ്ട്ര ഐടി കമ്പനിയിലെ ജോലിക്കാരനായായിരുന്നു. ബാംഗ്ലൂരിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം 10 വർഷത്തോളം അദ്ദേഹം ഐ.ടി രംഗത്ത് ജോലി ചെയ്തു.

ഒരു ദശാബ്ദത്തിനിടക്ക് ജോലിയുടെ ഭാഗമായി ലോകം ചുറ്റാൻ സന്തോഷിന് അവസരങ്ങൾ കിട്ടി. ഇത്തരം യാത്രകളും പണ്ടെയുള്ള പ്രകൃതി സ്നേഹവും ചേർന്നപ്പോളാണ് ക്ഷീര വ്യവസായത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കാൻ തുടങ്ങിയത്. താമസിയാതെ, ഐ.ടി. ജോലി ഉപേക്ഷിച്ച സന്തോഷ് ഒരു ഡയറി ഫാം സംരംഭമായി രൂപകൽപ്പന ചെയ്യുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞു. പിന്നീടങ്ങോട്ട് പുതിയ സ്വപ്നപദ്ധതിക്കായി സ്വയം സമർപ്പിച്ചുള്ള പ്രയത്നമായിരുന്നു.

മൂന്നു പശുക്കളും മൂന്ന് ഏക്കർ ഭൂമിയുമായാണ് സന്തോഷ് തന്റെ സംരഭം ആരംഭിച്ചത്. മൂന്നു ഏക്കർ സ്ഥലത്ത് മൂന്ന് പശുക്കളുണ്ടായിരുന്നു. തുടക്കത്തിൽ നഗരത്തിൽ നിന്ന് നോക്കി നടത്താവുന്ന ഒരു സ്റ്റാർട്ട് അപ്പ് എന്നതായിരുന്നു ലക്ഷ്യം. ആദ്യ വർഷം ഏകദേശം 20 പശുക്കളെ നോക്കി വളർത്തുക എന്നതായിരുന്നു പദ്ധതി. നബാർഡ് വിദഗ്ധരുടെ സഹായവും സ്വപ്രയ്ത്നവും ചേർന്നതോടെ പ്രതിദിനം 1.500 ലിറ്റർ പാൽ ഉല്പാദിപ്പിക്കുന്ന, ഒരു വർഷം ഒരു കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരഭമായി അമൃതാ ഡയറിയെ മാറ്റാൻ സന്തോഷിന് കഴിഞ്ഞു.

Also Read: വ്യത്യസ്തമാണെങ്കിലും സത്യത്തിലാരും തിരിച്ചറിയാത്ത കുന്തിരിക്കം കൃഷിയെക്കുറിച്ച് അറിയാം

Image: laughingcolours.com