കുറുന്തോട്ടിക്കും വരുമാനമോ? ശാസ്ത്രീയമായി കുറുന്തോട്ടി കൃഷി ചെയ്യുന്ന രീതി

പണ്ടുകാലം മുതൽ പാടത്തും പറമ്പിലും വീട്ടുമരുന്നായും ഒറ്റമൂലിയായും നിത്യസാന്നിധ്യമായ കുറുന്തോട്ടി ശാസ്ത്രീയമായി കൃഷി ചെയ്യുകയാണെങ്കില്‍ നല്ല വരുമാനം നേടിത്തരുന്ന ചെടി കൂടിയാണ്. വാതരോഗത്തിന് ആയുര്‍വേദത്തില്‍ പറയുന്ന പ്രധാന മരുന്നാണ് കുറുന്തോട്ടി. അതിനാൽ കുറുന്തോട്ടിയില്ലാതെ ആയുര്‍വേദത്തിൽ വാതചികിത്സയില്ല.

ഒരു കിലോ കുറുന്തോട്ടിക്ക് നൂറു രൂപയോളമാണ് വിപണിവില. എന്നാൽ എന്നും ആവശ്യക്കാരുള്ള കുറുന്തോട്ടിയുടെ ലഭ്യത നാൾക്കുനാൾ കുറഞ്ഞു വരികയാണെന്ന് വ്യാപാരികൾ പറയുന്നു. കുറുന്തോട്ടി മാത്രമായി കൃഷി ചെയ്യാന്‍ ആളില്ല എന്നതാണ് ഈ ക്ഷാമത്തിനു കാരണം. ലഭ്യമായ സ്ഥലത്ത് എളുപ്പത്തിൽ കൃഷി ചെയ്ത് വളരെ വേഗം ലാഭമുണ്ടാക്കാന്‍ കഴിയുന്നതാണ് കുറുന്തോട്ടി.

നില്വിൽ ആളുകള്‍ പറമ്പുകളില്‍ നിന്നും കാടുകളിൽ നിന്നും ശേഖരിക്കുന്ന കുറുന്തോട്ടിയാണ് മരുന്നു നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ശാസ്ത്രീയ രീതിയില്‍ കുറുന്തോട്ടി കൃഷി ചെയ്യുന്നവർ സംസ്ഥാനത്ത് വളരെ കുറവാണ്. കുറുന്തോട്ടിയുടെ വിത്തിന് കിലോ ആയിരം രൂപയാണ് വിപണി വില. വിവിധ സൊസൈറ്റികള്‍ മുഖേന കുറുന്തോട്ടിയുടെ തൈകള്‍ ഇപ്പോള്‍ ലഭ്യമാണ്. മണ്ണിര കമ്പോസ്റ്റ്, പച്ചിലവളം, ആട്ടിന്‍കാഷ്ഠം എന്നിവ മാത്രമാണ് വളമായി ഉപയോഗിക്കേണ്ടത്.

പ്രശസ്തമായ നിരവധി വൈദ്യശാലകളും ആയുർവേദ ആശുപത്രികളുമുള്ള കേരളത്തിൽ കുറുന്തോട്ടിയ്ക്ക് എന്നും ആവശ്യക്കാരുണ്ട്. കൃത്യമായി വിപണി കണ്ടെത്താൻ കഴിഞ്ഞാൽ പഞ്ചകര്‍മ ചികിത്സയ്ക്കും മരുന്ന് നിര്‍മാണത്തിനും ഒഴിച്ചുകൂടാനാവാത്ത കുറുന്തോട്ടി കർഷകർക്ക് നല്ല ലാഭം നേടിത്തരുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Also Read: വിലയിടിവും രോഗബാധയും; കൊക്കോ കർഷകർ കൃഷി ഉപേക്ഷിക്കുന്നു

Image: ayurvedicmedicinalplantsinkerala.blogspot.in

Leave a Reply

Your email address will not be published.