ചുരുങ്ങിയ ചെലവിൽ ചെറുതേൻ കൃഷി തുടങ്ങാം; മികച്ച വരുമാനവും മധുരവും നുണയാം

ചുരുങ്ങിയ ചെലവിൽ ചെറുതേൻ കൃഷി തുടങ്ങാം; മികച്ച വരുമാനവും മധുരവും ആസ്വദിക്കാം. പൊതുവെ തേൻ കൃഷി ചെലവേറിയതും പരിപാലിക്കാൻ ബുദ്ധിമുട്ടേറിയതുമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ വളർത്താൻ എളുപ്പവും ചെലവ് നന്നേ കുറഞ്ഞതുമാണ് ചെറുതേൻ കൃഷി. വിപണിയിൽ വൻ തേനിനേക്കാൾ കൂടുതൽ വിലയും ഔഷധ ഗുണങ്ങളുമുള്ള ഒന്നാണ് ചെറുതേൻ.

പൂക്കളെ കൂടാതെ ഔഷധച്ചെടികൾ, ഭക്ഷ്യവിളകൾ, നാണ്യവിളകൾ, സുഗന്ധവിളകൾ, പച്ചക്കറികൾ, അലങ്കാരച്ചെടികൾ, കളകൾ തുടങ്ങി മിക്ക സസ്യങ്ങളിളും ചെറുതേനീച്ച തേനെടുക്കുന്നതിനാൽ നഗരങ്ങളിലെ പരിമിതമായ സ്ഥലത്തും ചെറുതേൻ കൃഷി ചെയ്യാം. 38 cm X 11 cm X 12 cm വലുപ്പമുള്ള പെട്ടികളാണ് ചെറുതേൻ കൃഷിയ്ക്ക് അനുയോജ്യം.

മരുതുപോലുള്ള നാടൻ മരങ്ങളുടെ തടികൊണ്ട് കൂടുപണിയുന്നതാണ് നല്ലത്. നവംബർ, ഡിസംബർ മാസങ്ങളിലാണ് മറ്റു മുട്ടകളോടൊപ്പം റാണി മുട്ടയും എടുത്തുവച്ച് ചെറുതേനീച്ച കോളനി വിഭജിക്കണം. ചെറുതേനീച്ച കൂടുകൾ മഴയും വെയിലും കൊള്ളാതെ സൂക്ഷിക്കണം. ഉറുമ്പ്, ചിലന്തി പോലുള്ള ജീവികളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കണം.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് തേൻ എടുക്കുന്ന സമയം. കൂടുകളിൽനിന്നും തേനറകളോടുകൂടിയ ഭാഗം വൃത്തിയുള്ള സ്പൂണ്‍ ഉപയോഗിച്ച് എടുത്തശേഷം പാത്രത്തിനു മുകളില്‍ കണ്ണി അകലമുള്ള തോര്‍ത്ത് വിരിച്ചുകെട്ടി മുകളില്‍ വക്കണം. ഇപ്രകാരം എല്ലാ തേനറകളും കലങ്ങളിലേക്ക് മാറ്റിയ ശേഷം തേൻ ശേഖരിക്കാം.

Also Read: പ്രകൃതി ദുരന്തങ്ങളും കീടാക്രമണവും മണ്ണിന്റെ ഗുണനിലവാരവും പഠിക്കാൻ ഡ്രോൺ സാങ്കേതിക വിദ്യയുമായി കൃഷി വകുപ്പ്