തമിഴ് കര്‍ഷകര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു: കേന്ദ്രം പ്രശ്നപരിഹാരത്തിന് തയ്യാറാകുന്നില്ല

ന്യൂഡല്‍ഹി: വരള്‍ച്ചാ ദുരിതാശ്വാസം നല്‍കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് നാഷ്ണല്‍ സൌത്ത് ഇന്ത്യന്‍ റിവര്‍ ലിങ്കിംഗ് ഫാര്‍മേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് സമരം നടത്തുന്ന തമിഴ് കര്‍ഷകരാണ് ഈ വിചിത്രമായ സമരരീതി അവലംബിച്ചത്. കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുകയാണെങ്കില്‍ മലം തിന്നും പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാവ്യതിയാനവും ജലക്ഷാമവും നേരിട്ടതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപകമായുണ്ടായ കൃഷിനാശമാന് തമിഴ് കര്‍ഷകരെ സമരത്തിലേക്കയച്ചത്. ഒരു മാസമായി തുടരുന്ന സമരത്തില്‍ കര്‍ഷകര്‍ രാഷ്ട്രപതി ഭവനിലേക്കുള്ള റോഡില്‍ നഗ്നരായി ശയനപ്രദക്ഷിണം ചെയ്തും എലിയെ കടിച്ചും ശരീരത്തില്‍ എല്ലും തലയൊട്ടികളും അണിഞ്ഞും പ്രതിഷേധം നടത്തിയിരുന്നു.